ചെങ്ങന്നൂര്‍: വാശിയേറിയ ത്രികോണ മത്സരത്തിനൊടുവില്‍ ചെങ്ങന്നൂരിന്റെ മനസ്സ് ആര്‍ക്കൊപ്പം എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. മൂന്നു പാളയങ്ങളും വിജയം തങ്ങള്‍ക്കൊപ്പമാകുമെന്ന് പ്രതീക്ഷ പങ്കുവെയ്ക്കുമ്പോഴും കൂടുതല്‍ ആത്മവിശ്വാസം എല്‍ഡിഎഫ് പാളയത്തിലാണെന്ന് സൂചനകള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിക്കുമെന്ന് സിപിഐഎം അസ്സസ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. എക്‌സിറ്റ് പോള്‍ സര്‍വേയ്ക്ക് സമാനമായി എല്ലാ തവണയും സിപിഐ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ അസ്സസ്‌മെന്റ് സര്‍വേ നടത്താറുണ്ട്. ഇതുവരെ നടത്തിയിട്ടുള്ള സര്‍വേ ഫലങ്ങള്‍ 95% ശരിയായിട്ടുണ്ടെന്നതാണ് ചരിത്രം.
തെരഞ്ഞെടുപ്പ് ദിവസം പക്ഷേ ഇടതുപക്ഷത്തെ ഞെട്ടിച്ചാണ് കോട്ടയത്തെ കെവിന്റെ മരണ വാര്‍ത്ത പുറത്തു വന്നത്. ഇതിലെ പ്രതികളുടെ ഡിവൈഎഫ്‌ഐ ബന്ധം ചൂണ്ടികാട്ടി മാധ്യമങ്ങള്‍ തുടര്‍ച്ചയായി ഇടതിനെ പ്രതികൂട്ടിലാക്കിയത് പാര്‍ട്ടിയെ സംഘര്‍ഷത്തിലാക്കിയിരുന്നു. വാര്‍ത്ത പുറത്തു പോകാതിരിക്കാന്‍ കേബിള്‍ ടിവി ബന്ധം വിഛേദിച്ചു എന്ന തരത്തിലുള്ള പ്രചരണങ്ങളും പാര്‍ട്ടിക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഇലക്ഷനെ ബാധിച്ചിട്ടില്ലെന്നാണ് സര്‍വേ ഫലം.
ഏകദേശം 9000ത്തിനും 12000 ഇടയില്‍ ഭൂരപക്ഷമാണ് സജി ചെറിയാന് പ്രതീക്ഷിക്കുന്നത്. വോട്ടെടുപ്പ് ദിവസം ഇത്രയേറെ ആരോപണങ്ങളുണ്ടായിട്ടും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് മുന്‍കൂട്ടി തീരുമാനിച്ച ചെങ്ങന്നൂര്‍ അതില്‍ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നാണ് സൂചനകള്‍. ഇതോടെ കോണ്‍ഗ്രസ്-ബിജെപി നേതാക്കളില്‍ ആത്മവിശ്വാസ കുറവ് പ്രകടമാണ്.