ചെങ്ങന്നൂര്‍: ഇന്നസെന്റ് മനുഷ്യനാണോ ? ഒരു മനുഷ്യനെ ക്രൂരമായി പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടതിൽ ദു:ഖം വേണ്ടാന്നാണോ ..? സ്വന്തം പാർട്ടിയുടെ ക്രൂരത മറച്ച് വെക്കാൻ ഇന്നസെന്റ് നടത്തിയ പ്രചാരണത്തിന് എതിരെ ശക്തമായ ജനരോഷം ഉയരുന്നു. കേരളത്തിലൊരാള്‍ മരിച്ചാല്‍ ത്രിപുര മുഖ്യമന്ത്രി ദുഖിക്കേണ്ട ആവശ്യമില്ലെന്ന് ഇന്നസെന്റ് എം.പി. പറഞ്ഞതാണ് പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത് . എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥി സജിചെറിയാന് വേണ്ടി മണ്ഡലത്തില്‍ പര്യടനം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം എന്‍.ഡി.എ. പ്രചാരണത്തിനായി എത്തിയ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്‌ദേബ്‌കുമാര്‍ പോലീസ് കസ്‌റ്റഡിയില്‍ മരിച്ച വരാപ്പുഴ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച് അഞ്ചു ലക്ഷം രൂപ നല്‍കിയതിലാണ് ഇന്നസെന്റിന്റെ പരാമര്‍ശം.പശുവിറച്ചി തിന്നവനെയും പശുവിനെ കൊന്നവരെ ചുട്ടുകൊല്ലുകയും ചെയ്യുന്ന നാട്ടില്‍നിന്നു വന്നാണ് ശ്രീജിത്തിന്റെ വീട്ടുകാരെ ആശ്വസിപ്പിക്കാന്‍ എത്തുന്നത്. ത്രിപുര മുഖ്യമന്ത്രിയുടെ ദുഖത്തിന്റെ കാരണം മറ്റെന്തോ അസുഖമുള്ളതിനാലാണെന്നും ഇന്നസെന്റ് പറഞ്ഞു.
അതേ സമയം ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഡി.വിജയകുമാർ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പ്രതിപക്ഷത്തിന്‍റെ പ്രവർത്തനത്തിനുള്ള അംഗീകാരമായിരിക്കും യുഡിഎഫിന് ജനം സമ്മാനിക്കുന്ന വിജയം. തെരഞ്ഞെടുപ്പിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വിലയിരുത്തിയാവും ജനം വോട്ടു ചെയ്യുകയെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
Tags: innacent mp