ചെങ്ങന്നൂർ :ചെങ്ങന്നൂരിൽ യു.ഡി എഫിന് കനത്ത പരാജയം എന്ന് സൂചന .ചെങ്ങന്നൂരിലെ ഇലക്ഷനിൽ നയം വ്യക്തമാക്കി ഓര്‍ത്തഡോക്‌സ് സഭ. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നിര്‍ണ്ണായകസ്വാധീനം ഓര്‍ത്തഡോക്‌സ് സഭയ്ക്കുണ്ട്. സഭയുടെ പിന്തുണ നേടാന്‍ മുന്നണികള്‍ ശ്രമം നടത്തുന്നതിനിടയിലായിരുന്നു സഭാധ്യക്ഷന്‍ തന്നെ നിലപാടു വ്യക്തമാക്കിയത്. ആര്‍ക്കും പരസ്യ പിന്തുണ നല്‍കില്ല. എന്തു വേണം എന്നു വിശ്വാസികള്‍ക്ക് അറിയാം. ഭരണം നോക്കിയാല്‍ തമ്മില്‍ ഭേതം ഇടതു മുന്നണിയാണ് എന്നും സഭാധ്യക്ഷന്‍ വ്യക്തമാക്കി.
എന്നാല്‍ ചെങ്ങന്നൂരില്‍ സര്‍ക്കാരിനെതിരെ വിശാല സഖ്യം രൂപികരിക്കും എന്ന് കെ സി ബി സി മദ്യവിരുദ്ധ സമതി അറിയിച്ചു. വീടുകള്‍ അയറി പ്രചരണം നടത്തും എന്ന് കെ സി ബി സി പറയുന്നു. തിരഞ്ഞെടുപ്പു തിയതി പ്രഖ്യാപിച്ചില്ലെങ്കിലും മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ രണ്ടാം ഘട്ട പ്രചരണത്തിലേയ്ക്കു കടന്നു.
അതിനിടെ ചെങ്ങന്നൂരില്‍ വോട്ടര്‍മാരെ പണം നല്‍കി സ്വാധിനിക്കാന്‍ ബി ജെ പി ശ്രമിക്കുന്നതായി എല്‍ ഡി എഫ്.ആരോപിച്ച് രംഗത്ത് വന്നു . നഗരസഭ പരിധിയിലെ ദളിത് കോളനിയില്‍ വോട്ടര്‍മാര്‍ക്ക് രണ്ടായിരം മുതല്‍ അയ്യായിരം രൂപ വരെ വിതരണം ചെയ്തു എന്ന് ആരോപിച്ച് ഇടതു മുന്നണി പോലീസില്‍ പരാതി നല്‍കി.
ചെങ്ങന്നൂർ നഗരസഭ പരിധിയിലെ അങ്ങാടിക്കാമല മേഖലയിലെ വീടുകളിൽ ബി ജെ പി നേതാവിന്റെ നേതൃത്വത്തിൽ പണം വിതരണം ചെയ്‌തെന്നാണ് ഇടതു മുന്നണിയുടെ പരാതി. കുട്ടികൾക്കടക്കം പണം കൊടുത്തെന്നും പാർട്ടിക്ക് വോട്ട് ചെയ്താൽ ജോലി നൽകാമെന്ന് ബിജെപി നേതാക്കൾ വാഗ്ദാനം നൽകിയെന്നും പൊലീസിന് നൽകിയ പരാതിയിൽ എൽഡിഎഫ് ആരോപിക്കുന്നു. ബി ജെ പി എക്സ് സർവീസ്മെൻ സെൽ കോ കൺവീനർ കെ.എ. പിള്ളയാണ് പണം വിതരണം ചെയ്തതെന്നും സി പി എം കുറ്റപ്പെടുത്തി.