അദ്ധ്യാപികയും വിദ്യാര്‍ത്ഥിയുമായുള്ള അവിഹിതത്തില്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു; അദ്ധ്യപികയുടെ ജോലി പോയി ഭര്‍ത്താവ് ഉപേക്ഷിച്ചു; പ്രതികളെ കോടതി വെറുതെ വിട്ടു

മാവേലിക്കര: ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ചെറിയനാട് മേപ്പാട്ടേത്ത് അജിത് വി. ഗോപാല്‍(18) ട്രെയിന്‍ തട്ടി മരിച്ച സംഭവം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ മരണത്തിനുകാരണമായത്. കോളെജിലെ അധ്യാപികയുമായുള്ള അവിഹിത ബന്ധമാണെന്നും പോലീസ് തന്നെ ഒരു ഘട്ടത്തില്‍ വെളിപ്പെടുത്തി. കേസും കോടതിയും ഒക്കെ കഴിഞ്ഞതോടെ പ്രതികളെന്നാരോപിക്കപ്പെട്ടവരെ വെറുതെ വിട്ടു.

കേസ് സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇതോടെ കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുകയാണ്.കോളെജ് അധ്യാപികയുമായുള്ള ബന്ധം ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും അറിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം
2011 മെയ് അഞ്ചിന് വൈകിട്ട് നാലേകാലോടെ ചെങ്ങന്നൂരിന് സമീപം ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അജിത്ത് മരിച്ചത്. ഒന്നാം പ്രതി സരിന്‍ ചന്ദ്രയുടെ സഹോദരന്റെ ഭാര്യയായ അദ്ധ്യാപികയുമായി അജിത്തിന് വഴിവിട്ട ബന്ധം ആരോപിക്കപ്പെട്ടിരുന്നു. ഇതേപ്പറ്റി ചോദിക്കാന്‍ സരിനും ഡാനും അജിത്തിനെ അനുനയത്തില്‍ വിളിച്ച് കാറില്‍ കയറ്റുകയായിരുന്നു. കാറിനുള്ളില്‍ വച്ച് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാവേലിക്കരചെങ്ങന്നൂര്‍ റെയില്‍വേ പാതയിലൂടെ വടക്കോട്ട് ഓടിയ അജിത്തിനെ ഒന്നാം പ്രതി സരിന്‍ പിന്തുടര്‍ന്നു. ഇതിനിടെ പാളത്തിലൂടെ വരികയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസ് ഇടിച്ച് അജിത്ത് മരിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം 365, 306, 34 വകുപ്പുകള്‍ ചുമത്തി ചെങ്ങന്നൂര്‍ സി ഐ അന്വേഷണം പൂര്‍ത്തിയാക്കി. എന്നാല്‍ പ്രതികളെ രക്ഷിക്കാനുള്ള പഴുതുകള്‍ തയ്യാറാക്കിയായിരുന്നു പോലീസ് അന്വേഷണം. വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് അധ്യാപിക അയച്ച മെസേജുകള്‍ ലഭിച്ചതോടെയാണ് ഇവര്‍ തമ്മിലുള്ള ബന്ധം വ്യക്തമായത്.

അവിഹിതബന്ധവും വിദ്യാര്‍ത്ഥിയുടെ മരണവും വിവാദമായതിനെ തുടര്‍ന്ന് അദ്ധ്യാപികയെ ഉപേക്ഷിച്ചു.ഇപ്പോള്‍ അദ്ധ്യാപിക മാന്നാറില്‍ ഒരു സ്വകാര്യ കുപ്പിവെള്ള കമ്പനിയില്‍ ജോലി ചെയ്യുന്നു.ഫോറന്‍സിക് പ്രഫസറും പൊലീസ് സര്‍ജനും റെയില്‍വേയുടെ ലോക്കോ പൈലറ്റുമാരും ഉള്‍പ്പെടെ മുപ്പതോളം സാക്ഷികളെ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് വിസ്തരിച്ചു.പക്ഷെ പ്രതികളെ കോടതി വെറുതെവിട്ടുകൊണ്ടായിരുന്നു വിധി. അദ്ധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മിലുള്ള അവിഹിത ബന്ധം ഒരാളുടെ ജീവനെടുക്കുന്നതിലേക്കും കുടുംബങ്ങളുടെ തകര്‍ച്ചയിലേക്കും വഴിവെച്ചു.

Top