അവിഹിത ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ മദ്യത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തി യുവതി; മദ്യം കഴിച്ച ഭര്‍ത്താവിന്റെ സുഹൃത്തിനും ദാരുണാന്ത്യം

ചെന്നൈ: മറ്റൊരാളുമായി യുവതിക്കുള്ള ബന്ധം ഭര്‍ത്താവ് കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവിനെ മദ്യത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തി യുവതി.

ചെന്നൈ മധുരാന്തകം സ്വദേശിനിയായ കവിതയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഇവരുടെ ഭര്‍ത്താവ് കെ. സുകുമാറാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം മദ്യം പങ്കിട്ടു കഴിച്ച സുഹൃത്ത് ഹരിലാലും മരിച്ചു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കവിതയ്ക്ക് ഒപ്പം ജോലി ചെയ്യുന്ന ഒരാളുമായുള്ള  അടുപ്പത്തെ ചൊല്ലി വഴക്ക് പതിവായിരുന്നു. മൂന്ന് മാസം മുമ്പ് ഇവര്‍ അകന്നു കഴിഞ്ഞെങ്കിലും ഇരുവരുടെയും ബന്ധുക്കളെത്തി ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു.

എന്നാല്‍, ഇതിന് ശേഷവും സുഹൃത്തുമായുള്ള ബന്ധം കവിത തുടരുകയും സുകുമാറിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച ഭര്‍ത്താവിന്റെ സഹോദരന്‍ മണിയുടെ വീട്ടിലെത്തിയ കവിത സുകുമാര്‍ മദ്യം വാങ്ങാന്‍ പറഞ്ഞെന്നും തനിക്ക് മദ്യഷോപ്പില്‍ പോകാന്‍ മടിയായതിനാല്‍ മണിയോട് മദ്യം വാങ്ങിത്തരാമോയെന്ന് ചോദിക്കുകയും ചെയ്തു.

രണ്ട് കുപ്പി മദ്യം മണി കവിതയ്ക്ക് വാങ്ങി നല്‍കുകയും ചെയ്തു. കവിത മദ്യത്തില്‍ സിറിഞ്ച് ഉപയോഗിച്ച് കുപ്പിക്കുള്ളില്‍ കീടനാശിനി ചേര്‍ക്കുകയായിരുന്നു. സുകുമാറിന് നല്‍കാന്‍ അയാളുടെ സുഹൃത്ത് വാങ്ങി നല്‍കിയതാണെന്ന് പറഞ്ഞാണ് ഞായറാഴ്ച ഭര്‍ത്താവിന് മദ്യക്കുപ്പി നല്‍കിയത്.

തിങ്കളാഴ്ച മദ്യക്കുപ്പിയുമായി സുകുമാര്‍ ചിക്കന്‍ സ്റ്റാളിലേക്ക് പോകുകയും സുഹൃത്തിന് നല്‍കുകയുമായിരുന്നു. മദ്യം കഴിച്ച ഇരുവരും അബോധാവസ്ഥയിലായി.  ഇരുവരെയും കൂടെയുള്ളവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭാര്യ നല്‍കിയ മദ്യം കുടിച്ചപ്പോഴാണ് അബോധാവസ്ഥയിലായതെന്ന് സുകുമാര്‍ തന്നെയാണ് പൊലീസിനോട് പറഞ്ഞത്.

മദ്യം രാസപരിശോധന നടത്തിയപ്പോള്‍ കീടനാശിനിയുടെ സാന്നിധ്യം വ്യക്തമായി. കവിതയുടെ കാമുകനും കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

Top