തിരുവനന്തപുരം: ബാര്‍കോഴ കേസ് അന്വേഷണത്തില്‍ ഗൂഢാലോചന നടന്ന എന്ന കെ.എം.മാണിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണത്തില്‍ താന്‍ ഇടപെട്ടിട്ടില്ല. മാണിയുടെ രാജി ഏറെ വിഷമമുണ്ടാക്കി. യു.ഡി.എഫിലെ സമുന്നതനായ നേതാവാണ് .മാണി. തുടര്‍ന്നും അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, വിജിലന്‍സിനെതിരായ കോടതി പരാമര്‍ശം നീക്കിയതില്‍ ആശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ താനോ സര്‍ക്കാരോ ഇടപെട്ടിട്ടില്ല. ഹൈക്കോടതി വിധി വിജിലൻസിന് ആശ്വാസമാണ്. കോടതിവിധി വിജിലൻസിന് സ്വാതന്ത്ര്യം നല്‍കി. ബാർകോഴ കേസിൽ ഗൂഢാലോചനയുണ്ടെന്ന മാണിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നുംരമേശ് ചെന്നിത്തല പറഞ്ഞു.
തനിക്കെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മാണി വ്യക്തമാക്കിയിരുന്നു. ഗൂഡാലോചന എന്താണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും കുറേ നാളുകളായി ഇത് തനിക്കെതിരെ ഉള്ളതാണെന്നും പറഞ്ഞ അദ്ദേഹം തന്റെ രക്തത്തിനായി ആഗ്രഹിക്കുന്ന നിരവധിയാളുകള്‍ ഉണ്ടെന്നും പറഞ്ഞു. ആഗ്രഹിച്ച രീതിയിലുള്ള പിന്തുണ കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് യു ഡി എഫില്‍ നിന്ന് ഇതില്‍ കൂടുതല്‍ പിന്തുണ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.