അമൃതാനന്ദമായിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അമൃതാനന്ദമയി ആശ്രമത്തിന്റെ കീഴിലുളള അമൃത ഇന്‍സിസ്റ്റ്യൂട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് ആള്‍ദൈവമെന്ന സങ്കല്‍പ്പത്തിനെതിരെ പിണറായി വിജയന്‍ വിമര്‍ശനം ഉന്നയിച്ചത്. കഴിവുകള്‍ നേടിയവര്‍ അവരുടെ സിദ്ധികള്‍ മാര്‍ക്കറ്റ് ചെയ്യാറില്ലെന്നും ആള്‍ദൈവമെന്ന് അവകാശപ്പെടുന്നത് മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തെ അമൃത ഇന്‍സിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് സംഘടിപ്പിച്ച പരിപാടിയിലാണ് ആള്‍ദൈവങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ധനമന്ത്രി തോമസ് ഐസക്ക് അമൃതാനന്ദമയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടികളില്‍ പങ്കെടുത്തത് നേരത്തെ വിവാദമായിരുന്നു. ഇതില്‍ ഐസക്ക് വിശദീകരണവും നല്‍കിയിരുന്നു.
ആദ്യമായിട്ടാണ് അമൃതപുരിയില്‍ പോയത്. അവിടെയാണ് അമൃത വിദ്യാപീഠത്തിന്റെ മുഖ്യ ക്യാമ്പസുകളില്‍ ഒന്ന്. ആശ്രമം കായലിനപ്പുറം വള്ളിക്കാവിലാണ്. സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന സുസ്ഥിര വികസനത്തെ കുറിച്ചുള്ള ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്യാനായിട്ടാണ് താനെത്തിയത്. ഈ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നവ മാധ്യമങ്ങളില്‍ ഒട്ടേറെ പേര്‍ പരിഹാസ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ആശ്രമത്തിലെ മതപരമായ ഒരു ചടങ്ങിനുമല്ല മറിച്ച് ഒരംഗീകൃത സര്‍വകലാശാലയിലെ അക്കാദമിക്ക് സെമിനാര്‍ ആയിരുന്നു അതെന്നുമായിരുന്നു അന്ന് ഐസക്കിന്റെ വിശദീകരണം.