അധോലാകത്തെ വെല്ലുന്ന പ്രവര്‍ത്തനങ്ങള്‍ സിനിമയിലുള്ളവര്‍ നടത്തുന്നെന്ന് മുഖ്യമന്ത്രി; ക്രിമിനല്‍ സ്വാഭാവമുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുന്നെന്നും പിണറായി വിജയന്‍

കണ്ണൂര്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ക്രിമിനലുകള്‍ പിടിയിലാക്കപ്പെട്ട പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ശക്തമായ പ്രതികരണം രേഖപ്പെടുത്തി. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ സിനിമയില്‍ വര്‍ദ്ധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറയി വിജയന്‍. അധോലോകത്തെ വെല്ലുന്ന പ്രവര്‍ത്തനങ്ങളാണ് ഇത്തരക്കാര്‍ നടത്തുന്നതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പല ഉദ്ദേശ്യത്തോടെയാണ് ഇവര്‍ സിനിമയിലെത്തുക. അവ എന്താണെന്ന് പുറമെ നിന്നു നോക്കിയാല്‍ മനസിലാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അധോലോക ബന്ധമുള്ള ക്രിമിനലുകള്‍ വിചാരിച്ചാല്‍ സ്വാധീനിക്കാന്‍ കഴിയുന്നതല്ല മലയാള സിനിമ. ആരെങ്കിലും അത്തരത്തിലുള്ള ശ്രമം നടത്തിയാല്‍ സര്‍ക്കാര്‍ നേരിടും. സനിമാ പ്രവര്‍ത്തകര്‍ക്കൊപ്പം എപ്പോഴും എന്തിനും സര്‍ക്കാര്‍ ഉണ്ടാകും. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സൂക്ഷ്മത വേണം. സിനിമയ്ക്കെതിരെ അനാവശ്യ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. എന്തിനാണ് ഇത്തരത്തിലുള്ള പ്രചരണങ്ങളെന്നും അദ്ദേഹം ചോദിച്ചു. കുറ്റവാളികളെ സാങ്കല്‍പ്പികമായി സൃഷ്ടിക്കാനുള്ള ശ്രമത്തിന് പിന്നാലെ കേരള പൊലീസ് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങളെ അതിജീവിക്കാന്‍ പൊലീസിന് കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനി അറസ്റ്റിലായ പശ്ചാത്തലത്തിലാണ് പിണറായി വിജയന്റെ പരാമര്‍ശം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top