കൊച്ചി:ബ്ളാക് മെയില്‍ ജേര്‍ണലിസത്തിന്റെ പിതാവിന് ഒരു ഇര കൂടി കിട്ടി. 5ലക്ഷം രൂപ വാങ്ങിച്ച് വിദേശ തീവ്രവാദ സംഘങ്ങളുമായി ഹവാല ഇടപാടുകളുണ്ട് എന്ന് ആരോപിക്കപ്പെടുന്ന ചിക്കിങ് സ്ഥാപന ഉടമ എ.കെ. മന്‍സൂറിനെ വിശുദ്ധനാക്കി ഒരു മാധ്യമ ഉടമ രംഗത്ത്.വിവാദ നായകനും ബ്ളാക് മെയില്‍ ജേര്‍ണലിസത്തിലെ പിതാവ് എന്നറിയപ്പെടുന്ന തിരുവനന്തപൂരത്തെ ഒരു വിവാദ മാധ്യമ പ്രവര്‍ത്തകനാണ് ‘എഴുതി കൊന്ന ശേഷം മന്-സൂറിനെ ഇപ്പോള്‍ വിശുദ്ധനാക്കി അവതരിപ്പിച്ചിരിക്കുന്നത .ഇദ്ദേഹത്തിന്റെ ‘പതിവു പല്ലവി പോലെ ആദ്യം എഴുതി കൊല്ലുക പിന്നെ വരുതിയിലാക്കുക എന്ന തന്ത്രം തന്നയാണ് ഇപ്പോഴും ചെയ്തിരിക്കുന്നത് .ഇതേ മാധ്യമ പ്രവര്‍ത്തകന്‍ തന്റെ വിവാദ പോര്‍ട്ടലില്‍ കഴിഞ്ഞ കുറെ ദിവസമായി മന്‍സൂറിന് എതിരെ വാര്‍ത്തകളുടെ പരമ്പര തന്നെ എഴുതി .സ്ഥിരം പല്ലവിയും സ്ഥിരം ബ്ളാക്ക് മെയില്‍ തന്ത്രവും ഇവിടെയും ഇദ്ദേഹം ഉപയോഗിച്ചു.എതിര്‍ത്ത് എഴുതി വരുതിയിലാക്കി .പിന്നെ സ്തുതികളും പുകഴ്ച്ചകളും ഇറക്കുക ഇദ്ദേഹത്തിന്റെ സ്ഥിരം പരിപാടിയാണ്.
നന്നായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ക്രൈസ്തവ മതസ്ഥാപനങ്ങള്‍ക്ക് എതിരെ പേടിപ്പിക്കല്‍ തന്ത്രവുമായി ചില മാധ്യമ ടി.വി ചാനല്‍ ചര്‍ച്ചക്കാരെ കൂട്ടുപിടിച്ചു ഇത്തരം സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന അതേ ഓണ്‍ലൈന്‍ മാധ്യമ ഉടമയാണ് പണം ആവശ്യപ്പെട്ട് മന്‍സൂറുമായി നേരിട്ട് ഫോണില്‍ സംസാരിച്ചത്. പണം ഭീഷണിപ്പെടുത്തി വാങ്ങാന്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാവ് കൂട്ടുനില്ക്കുകയും ചെയ്തു. വിദേശ തീവ്രവാദ സംഘങ്ങളുമായി ഹവാല ഇടപാടുകളുണ്ട് എന്ന് ആരോപണം ഉള്ള ചിക്കിങ് സ്ഥാപന ഉടമ എ.കെ. മന്‍സൂറിനെതിരെ എമിഗ്രേഷന്‍ വിഭാഗം നടത്തിവരികയാണ് എന്നും സൂചനയുണ്ട്.
ഹണി ട്രാപ്പിലൂടെ ബ്ളാക് മെയില്‍ ജേര്‍ണലിസം നടത്തുന്ന വിവാദ നായകനും ഒന്നിച്ച് ഇതേ വിവാദ പോര്‍ട്ടല്‍ ഉടമ കുറച്ചു കാലമായി പലരേയും എതിര്‍ത്ത് എഴുതി വരുതിയിലാക്കുന്നുണ്ട്. ഈ വിവാദ പോര്‍ട്ടല്‍ ആദ്യം മന്‍സൂറിനെതിരേ വന്‍ വാര്‍ത്തകള്‍ എഴുതി, തീവൃവാദിയും ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പുകാരനായും വാര്‍ത്ത എഴുതി പിന്നീട് തുടര്‍വാര്‍ത്തകള്‍ ഒഴിവാക്കാന്‍ പണം ആവശ്യപ്പെടുകയുമായിരുന്നു.
വിവാദം കൊഴുത്തതോടെ ഈ ഓണ്‍ലൈന്‍ മാധ്യമത്തിന്റെ ഉടമയെ മന്‍സൂര്‍ തന്നെ നേരിട്ട് വിളിക്കുകയും പണം കൊച്ചിയിലെ അദ്ദേഹത്തിന്റെ സ്ഥാപനം വഴി കൊടുത്തുവിടുകയുമായിരുന്നു. മാധ്യമ സ്ഥാപനം ആദ്യം വന്‍ തുകയായിരുന്നു ആവശ്യപ്പെട്ടത്. പിന്നീട് 5ലക്ഷം രൂപയില്‍ ഒത്തുതീര്‍പ്പുണ്ടാക്കി മുമ്പ് കൊടുത്ത വാര്‍ത്തകള്‍ എല്ലാം തിരുത്തി എഴുതിക്കുകയും മന്‍സൂറിനെ നല്ല മനുഷ്യനാക്കി അവതരിപ്പിച്ച് പുതിയ വാര്‍ത്ത ഇറക്കുകയുമായിരുന്നു.
ബി.ജെ.പിയുടെ വിവാദ നേതാവും ഓണ്‍ലൈന്‍ പത്രവും മസൂറില്‍നിന്നും പണം വാങ്ങാന്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു
വിദേശ ഭീകര സംഘടനകളുമായി ഹവാല ബന്ധമുള്ള ചിക്കിങ് ഉടമ മണ്‍സൂറിനെ ഭീഷണിപ്പെടുത്താന്‍ ഓണ്‍ലൈന്‍ മാധ്യമം പ്രാദേശിക ബി.ജെ.പി നേതാവിനെ വാടകക്ക് എടുത്തു. തിങ്കളാഴ്ച്ച പകലാണ് ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്‍റ് സി.ജി. രാജഗോപാലിന്‍റെ നേതൃത്വത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറിയത്. ഇതിനിടെ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിന്‍റെ ഓഫീസില്‍ നിന്നും മണ്‍സൂറിനെ വിളിച്ച് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ബിസിനസ് സാമ്രാജ്യം പൂട്ടിക്കുമെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികളെ കൊണ്ട് അറസ്റ്റ് ചെയ്യിക്കുമെന്നായിരുന്നു ഭീഷണി. തിരുവനന്തപുരത്ത് ഓഫീസ് ഉള്ള ഓണ്‍ലൈന്‍
മാധ്യമാണിത്. ഇവര്‍ക്ക് ബ്രിട്ടനിലും പ്രാദേശിക ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉണ്ട്.
വാര്‍ത്തകളിലെ മറിമായങ്ങള്‍ …ഇന്നലെ തീവ്രവാദി..ഇന്ന് പുണ്യാളന്‍
മന്‍സൂറുമായി സംസാരിച്ച് പണത്തിന്റെ ആവശ്യം ഉന്നയിച്ചപ്പോള്‍ മന്‍സൂര്‍ കൊടുക്കാന്‍ കൂട്ടാക്കിയില്ല. തെറ്റൊന്നും ചെയ്യാത്ത താന്‍ കോഴയായി പണം തരേണ്ട ആവശ്യം ഇല്ലെന്നും മന്‍സൂര്‍ വാശിപിടിച്ചു. തുടര്‍ന്നാണ് ബി.ജെ.പിയുടെ പ്രാദേശിക നേതാവുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ മാധ്യമം മന്‍സൂറിനെതിരെ തീവ്രവാദ വിഷയം ആളികത്തിക്കാന്‍ ചില ശ്രമങ്ങള്‍ നടത്തിയത്. എറണാകുളം മേനകയ്ക്ക് സമീപമുള്ള മണ്‍സൂറിന്‍റെ ചിക്കിങ് സെന്‍ററിലേക്ക് ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്‍റ് സി.ജി. രാജഗോപാലിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്താന്‍ തീരുമാനിച്ചു. ഇത് വിവാദ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഇടപെട്ടായിരുന്നു ചെയ്തു വന്നത്. കൊച്ചിയിലെ മാധ്യമ സ്ഥാപനങ്ങളില്‍ ഇക്കാര്യം വിളിച്ച് അറിയിക്കുകയും ചെയ്തതോടെ മാധ്യമ പ്രവര്‍ത്തകര്‍ ചിക്കിങ് സ്ഥാപനത്തിലേക്കോടി.
ഇതോടെ വിവരം അറിഞ്ഞ മണ്‍സൂര്‍ ബിജെപി സംസ്ഥാന നേതാക്കളെ ബന്ധപ്പെട്ടെങ്കിലും മാര്‍ച്ചിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ അറിയില്ലെന്നായിരുന്നു മറുപടി. ജില്ലാ നേതാക്കന്‍മാര്‍ പോലും അറിയാതെയാണ് രാജഗോപാലും സംഘവും ചിക്കിങ്ങിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. തുടര്‍ന്ന 6 ഓളം പേര്‍ ചേര്‍ന്ന് എറണാകുളം മേനകയ്ക്ക് സമീപമുള്ള മണ്‍സൂറിന്‍റെ ചിക്കിങ് സ് ഷോപ്പിന് മുന്നില്‍ ഒരു പ്രതിഷേധം നടത്തി. സമരത്തിന് ബി.ജെ.പിയുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. സമരം നടത്തിയ ആളുകള്‍ 5ലക്ഷം രൂപയാണ് മന്‍സൂറില്‍ നിന്നും ആവശ്യപ്പെട്ടത്. ഇത് ഉടന്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ അറിയുകയും ഉന്നത ബി.ജെ.പി നേതാക്കളേ അറിക്കുകയും ചെയ്തിരുന്നു.എന്നാല്‍ അപ്പോഴും സംഭവത്തിനു പിന്നില്‍ ഓണ്‍ലൈന്‍ മാധ്യമ സ്ഥപനം ഉണ്ടെന്ന വിവരം പുറത്തു വന്നിരുന്നില്ല. സമരം ഒഴിവാക്കണമെന്നും പണം നല്‍കാമെന്നും പറഞ്ഞെങ്കിലും ചിക്കിങിനു മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചാണ് രാജഗോപാല്‍ മടങ്ങിയത്. ചിക്കിങ്ങിന്‍റെ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് സംഘം പ്രതിഷേധം സംഘടിപ്പിക്കുമെന്നും സൂചന കിട്ടിയതോടെ മണ്‍സൂര്‍ പണം നല്‍കാന്‍ തയാറാവുകയായിരുന്നു. മന്‍സൂര്‍ തീവ്രവാദിയല്ലെന്നും ചില സാമ്പത്തിക വിഷയങ്ങളില്‍ ഹവാല ഇടപാട് നടത്തിയ ആളാണെന്നും ആണ് ബി.ജെ.പി പാര്‍ട്ടിയുടെ നിലപാട്. ഓണ്‍ലൈന്‍ മാധ്യമത്തേ കൂട്ട് പിടിച്ച് സമരം നടത്താന്‍ പോയ എറണാകുളം മണ്ഡലം പ്രസിഡന്‍റ് സി.ജി. രാജഗോപാലിനെ ജില്ലാ നേതൃത്വം കണക്കിന് ശാസിച്ചു.ഇയാള്‍ക്കെതിരേ പാര്‍ട്ടി ഇപ്പോള്‍ അന്വേഷണവും നടപടിയും പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും സംഭവം പുറത്തായതോടെ ബി.ജെ.പിക്ക് നാണക്കേടായി മാറി. പണം കിട്ടി കഴിഞ്ഞപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമം ആദ്യം കൊടുത്ത വാര്‍ത്തക്ക് ബദലായി മറ്റൊരു വാര്‍ത്ത മന്‍സൂറിനെ പുണ്യാളനാക്കി ഇറക്കി.
ഓണ്‍ലൈന്‍ മാധ്യമ രംഗത്തേ ബ്ലാക്ക്മെയിലിങ്ങും ധന സമ്പാദനത്തിനും എതിരേ സ്വീകരിക്കുന്ന നിലപാടിന്റെ പേരിലാണ് ഈ വാര്‍ത്ത കൊടുക്കുന്നത്. ആരെയും വേദനിപ്പിക്കാനല്ല. തെഹല്ക്ക മുന്‍ എഡിറ്റര്‍ മാത്യു സാമുവേല്‍ നടത്തിയ ഒളിക്യാമറ ബ്ലാക്ക്മെയിലിങ്ങും ഡയ്ലി ഇന്ത്യന്‍ ഹെറാള്‍ഡ് വീഡിയോ സഹിതം പുറത്തുകൊണ്ടുവന്നിരുന്നു.അവ ദേശീയ പത്രങ്ങള്‍ വരെ ചര്‍ച്ചയാക്കിയിരുന്നു.ബ്ളാക് മെയില്‍ ജേര്‍ണലിസത്തിലൂടെ പണം തട്ടുന്ന ഒരുപാട് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇനിയുമ്പുറത്തുവരാനുണ്ട്. തല്ക്കാലം ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പത്രവും അതിന്റെ ഉടമയേയും ഇവിടെ പരാമര്‍ശിക്കുന്നില്ല. ആരേയെങ്കിലും ഏതെങ്കിലും ഓണ്‍ലൈന്‍ മാധ്യമമോ ജേണലിസ്റ്റോ വാര്‍ത്തയിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവ വെളിപ്പെടുത്താവുന്നതാണ്. അവ പുറത്തുകൊണ്ടുവരുവാന്‍ ഞങ്ങള്‍ ഒപ്പമുണ്ടാകും .