
കൊച്ചി: സലാലയില്‍ മലയാളി നഴ്സ് ചിക്കു റോബര്‍ട്ട് കുത്തേറ്റു മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായ വാര്‍ത്ത നിഷേധിച്ച് കൊല്ലപ്പെട്ട ചിക്കുവിന്റെ പിതാവ്. കഴിഞ്ഞ ദിവസമാണ് ഒമാന്‍ പോലീസ് ഭര്‍ത്താവായ റോബര്‍ട്ടിനെ ഈ കേസില്‍ പ്രതിയാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. അതേ സമയം കൊലയ്ക്ക് പിന്നില്‍ ഭര്‍ത്താവ് തന്നെയാണെന്നാണ് ഓമാന്‍ പോലീസിന്റ നിഗമനം.
ചിക്കു മരിച്ചപ്പോള്‍ തന്നെ റോബര്‍ട്ടിനെ ഒമാന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ മരുമകന് കുറ്റം ചെയ്തില്ലെന്നായിരുന്നു ചിക്കുവിന്റെ അച്ഛന് റോബര്‍ട്ട് പറഞ്ഞിരുന്നത്. ഈ നിലപാടില്‍ അദ്ദേഹം ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്നാണ് സൂചന. റോബര്‍ട്ടിനെ കേസില്‍ പ്രതിയാക്കി റിമാന്‍ഡ് ചെയ്തുവെന്ന വാര്‍ത്ത തന്റേയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് മസ്ക്കറ്റിലെ ബന്ധുവുമായി ബന്ധപ്പെട്ടു. ശശിയെന്ന അടുത്ത ബന്ധുകാര്യങ്ങള്‍ തിരക്കിയതില്‍ നിന്ന് അറസ്റ്റ് എന്നത് ശരിയല്ലെന്ന് മനസ്സിലായി. ലിന്സണ് ഇപ്പോഴും ഒമാന്‍ പൊലീസിന്റെ കരുതല്‍ തടങ്കലിലാണെന്ന് തന്നെ ബന്ധു അറിയിച്ചെന്നും
കേസുമായി ബന്ധപ്പെട്ട് ഒരുവിവരവും ഒമാന്‍ പൊലീസ് പങ്കുവയ്ക്കുന്നില്ലെന്നാണ് ഇന്ത്യന്‍ എംബസിയും നല്കുന്ന സൂചന. ലിന്സണ് കരുതല്‍ തടങ്കലിലാണെന്ന് മാത്രമാണ് ഔദ്യോഗികമായുള്ള വിവരം. ഇതും ആഴ്ചകള്‍ക്ക് മുമ്പ് കിട്ടിയ വിവരമാണ്. ലിന്‍സണെ ഒന്നരമാസമായി കരുതല്‍ തടങ്കലില്‍ വയ്ക്കുന്നതില്‍ എംബസിക്കും യോജിപ്പില്ല. എന്നാല്‍ ഒമാനിലെ നിയമസംവിധാനത്തില്‍ ഇതെല്ലാം സര്‍വ്വസാധാരണമാണെന്ന് എംബസിയിലെ ഉദ്യോഗസ്ഥരും പറയുന്നു.
അതിനിടെ കേസില്‍ ലിന്‍സണെ വിശദമായി ചോദ്യം ചെയ്യാന്‍ ഒമാന്‍ പൊലീസ് തീരുമാനിച്ചു എന്നാണ് സൂചന. ചിക്കുവിനെ കൊന്നത് ഭര്‍ത്താവ് തന്നെയാണെന്ന് ഒമാന്‍ പൊലീസ് സൂചന നല്കുന്നു. വ്യക്തമായ സൂചനകള്‍ ഉള്ള സാഹചര്യത്തിലാണ് ലിന്‍സണെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുന്നത് എന്നാണ് ഒമാന്‍ പൊലീസ് പറയുന്നത്. സാഹചര്യ തെളിവുകളാണ് ഇതിന് കാരണം. ചിക്കുവിന്റെ ശരീരത്തില്‍ കാണപ്പെട്ടത് ലിന്‍സന്റെ വിരലടയാളം മാത്രമായിരുന്നു. മറ്റാരുടെയും വിരലടയാളം ഒമാന്‍ പൊലീസിന് ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ലിന്‍സനെ പ്രതിയാക്കാന്‍ തന്നെയാണ് തീരുമാനം.
കൊലപാതകവുമായി ബന്ധപ്പെട്ട് നാലായിരത്തോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രതിയെക്കുറിച്ചോ കൊലപാതകത്തിലേക്ക് നയിച്ച കാര്യത്തെക്കുറിച്ച് യാതൊരു സൂചനയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമായില്ല. എന്നാല്‍ ഇതിലെ ഗൂഢാലോചനയെ കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്നാണ് ഒമാന്‍ പൊലീസ് പറയുന്നത്. ചിക്കു കൊല്ലപ്പെട്ട ദിവസം തന്നെ ചോദ്യം ചെയ്യുന്നതിനായി ലിന്‍സനെ പൊലീസ് കസ്റ്റഡിലെടുത്തത്. ചില പാക്കിസ്ഥാന് സ്വദേശികളേയും കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ഇവരെ അടുത്ത ദിവസങ്ങളില്‍ വിട്ടയയ്ക്കുകയും ചെയ്തു. ഇതോടെ ലിന്സണ് നിരപരാധിയാണെന്ന് ചിക്കുവിന്റെ ബന്ധുക്കള്‍ തന്നെ വിശദീകരിച്ചു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയും ഇടപടല്‍ നടത്തി. എന്നാല്‍ ലിന്‍സണെ കുറ്റവിമുക്തനാക്കാന്‍ ഇനിയും ഒമാന്‍ പൊലീസ് തയ്യാറായിട്ടില്ല.
കഴിഞ്ഞ ഏപ്രില്‍ 20നാണ് താമസ സ്ഥലത്ത് കറുകുറ്റി അയിരൂക്കാരന്‍ വീട്ടില്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു(27)നെ കൊല്ലപ്പെട്ട നിലയില്‍ ഒമാനിലെ ഫ്ലാറ്റില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ലിന്സണ് സംഭവ സമയത്ത് ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്നു. കൊലപാതകത്തിന്നു ശേഷം ചിക്കുവിന്റെ കാതിലെ കമ്മല്‍ അടക്കം 12 ഓളം പവന് സ്വര്‍ണവും അപഹരിക്കപ്പെട്ടിരുന്നു. പുറമേനിന്നും ആരും ഫ്ലാറ്റില്‍ എത്തിയില്ലെന്ന് വ്യക്തമായതടെയാണ് പൊലീസ് ലിന്‍സനിലേക്ക് കൂടുതല്‍ അന്വേഷണം വ്യാപിപ്പിച്ചത്. ചിക്കു കൊല്ലപ്പെട്ട ദിവസം തന്നെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിലെടുത്തിരുന്നു. കൊലപാതകം നടന്ന ദിവസം ചിക്കു ജോലിക്ക് എത്തേണ്ട സമയമായിട്ടും എത്താത്തതിനെ തുടര്‍ന്ന് ഫ്ളാറ്റിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നാണ് ബന്ധുക്കളുടെ നിലപാട്.