
കബറടക്കാന്‍ കൊണ്ടു പോകുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന നവജാത ശിശു ഒടുവില്‍ മരണത്തിന് കീഴടങ്ങി. ബുധനാഴ്ചയാണ് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. മാസം തികയാതെ ജനിച്ച കുഞ്ഞിന് 22 ആഴ്ച മാത്രമായിരുന്നു വളര്‍ച്ചയുണ്ടായിരുന്നത്. ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കബറടക്കാന്‍ കൊണ്ടു പോകുന്നതിനിടെയാണ് കുഞ്ഞിന് ജീവനുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. കബറടക്കുന്നതിനായി കുഞ്ഞിനെ കുളിപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ തലയില്‍ തൊട്ടപ്പോള്‍ ശരീരം അനങ്ങുന്നതായി കണ്ടിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. മരണത്തിന് സമാനമായ സസ്‌പെന്‍ഡ് ആനിമേഷന്‍ എന്ന അബോധാവസ്ഥയിലായിരുന്നു കുഞ്ഞ് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഉടന്‍ തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബുധനാഴ്ച മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.