
കൂട്ടിമാക്കൂലിൽ സി.പി.എം പ്രവർത്തകരെ പാർട്ടി ഓഫിസിൽ കയറി ആക്രമിച്ചെന്ന പരാതിയിൽ ഉൾപ്പെട്ട ദലിത് പെൺകുട്ടികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേസും എതിര്‍കേസും ഉള്ളപ്പോള്‍ എന്ത് പ്രതികരിക്കാനാണെന്നും ചോദിച്ചു.
കുട്ടിയെ ജയിലിലടച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു കുട്ടി ആദ്യമായല്ല ജയിലില്‍ പോകുന്നതെന്നും ആദിവാസി കുട്ടികള്‍ വരെ ജയിലിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടി ഒറ്റക്കല്ല അമ്മയോടൊപ്പമാണ് ജയിലിലായത്. അമ്മയാണ് കുട്ടിയെ ജയിലില്‍ കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിമാക്കൂലിലെ സി.പി.എം. ഓഫീസില്‍ കയറി പ്രവര്ത്തകന് ഷിജിനെ മര്‍ദിച്ചെന്ന കേസിലാണ് കോണ്‍ഗ്രസ് നേതാവ് എന്‍. രാജന്റെ മക്കളായ അഖില (30), സഹോദരി അഞ്ജന (25) എന്നിവരെ അറസ്റ്റ് ചെയ്തത്. എന്നാൽ പിന്നീട് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. ജയിലിലായത്. ഒന്നരവയസ്സുള്ള കൈക്കുഞ്ഞുമായാണ് അഖില ജയിലിലായത്. ജാമ്യം ലഭിച്ച ശേഷം വീട്ടിലെത്തിയ അഞ്ജന ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.