പിഞ്ചു കുട്ടികളുമായി പോലും ലൈംഗിക ബന്ധം; പ്രായപൂര്‍ത്തിയാകും മുന്‍പേ എയിഡ്‌സ്; ക്രൂരമായ ആചാരവുമായി ഒരു ഗോത്രം..

സ്വന്തം ലേഖകൻ

മലാവി: ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർ. കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നാം. തെക്കു കിഴക്കൻ ആഫ്രിക്കയിലെ മലാവിയിലെ ഒരു കൊച്ചു ഗ്രാമത്തിൽ സംഭവിക്കുന്ന കാര്യമാണിത്. ആചാരങ്ങൾക്കപ്പുറം ഒരു പുണ്യാഹ കർമ്മമായും ലൈംഗിക ബന്ധത്തെ സാഞ്ചെ എന്ന ഗ്രാമത്തിലെ ആളുകൾ കാണുന്നു. എന്നാൽ ഇതിനുമെല്ലാം അപ്പുറം സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഇപ്പോൾ മാലാവി ഒട്ടാകെ ചർച്ച ചെയ്യപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാൽപതുകാരനായ എറിക് അനൈവയിൽ നിന്നും തുടങ്ങാം. പെൺകുട്ടികളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് വേണ്ടി നാട്ടുകൂട്ടം തെരഞ്ഞെടുത്ത പത്തുപേരിലൊരാളാണ് എറിക്. ഇവരെ ‘ഹയീന’ എന്നാണ് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ ഈ വാക്കിന്റെ അർത്ഥം കഴുതപ്പുലി എന്നാണ്. വാക്കിന്റെ അർത്ഥമെന്ന പോലെ ഇവരുടെ പ്രവൃത്തിയും കഴുതപ്പുലിയുടേതു പോലെ എന്ന് നമുക്ക് തോന്നാം. എന്നാൽ അങ്ങനെയല്ലെന്ന് എറിക് പറയും. പന്ത്രണ്ടും പതിമൂന്നും പ്രായമുള്ള പെൺകുട്ടികളുമായാണ് എറിക് ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുള്ളത്. അധികവും സ്‌കൂളിൽ പോകുന്ന വിദ്യാർത്ഥിനികൾ. കൂടാതെ മുതിർന്ന സ്ത്രീകളുമായും ഇയാൾ രാത്രികൾ പങ്കിട്ടിട്ടുണ്ട്. പെൺകുട്ടികൾക്ക് ആർത്തവത്തിന്റെ തുടക്കത്തിലുള്ള മൂന്നു ദിവസങ്ങളിൽ ഇവിടെ സെക്‌സ് നിർബന്ധമാണ്. ഭർത്താവ് മരിക്കുന്ന ഒരു സ്ത്രീയാണെങ്കിൽ അവർ നാട്ടുകൂട്ടം തെരഞ്ഞെടുക്കപ്പെട്ടവർക്കൊപ്പം അന്തിയുറങ്ങണമെന്നാണ് നിയമം. ഗർഭച്ഛിദ്രത്തിന് മുതിരുന്ന സ്ത്രീകൾ അതിന് ശേഷം ഇത്തരത്തിൽ ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന് ഇവിടുത്തെ നിയമം അനുശാസിക്കുന്നു. ലൈംഗിക ബന്ധത്തെക്കുറിച്ച് പെൺകുട്ടികൾക്ക് കൃത്യമായ ധാരണ ഉണ്ടാക്കി നൽകാൻ ഈ ആചാരങ്ങൾ സഹായകമാകുമെന്നാണ് ഇവിടുത്തുകാരുടെ പ്രതീക്ഷ.

പെൺകുട്ടികളുടെ മാതാപിതാക്കൾ ആചാരാനുഷ്ഠാനങ്ങൾക്ക് പൂർണ്ണ പിന്തുണയാണ് നൽകുന്നതെന്ന് എറിക് പറയുന്നു. 104 ഓളം സ്ത്രീകൾക്കൊപ്പം താൻ അന്തിയുറങ്ങി. 2012 ൽ ഒരു പ്രാദേശിക പത്രത്തിൽ അച്ചടിച്ചുവന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക് എറിക് പറയുന്നത്. എന്നാൽ ഇതിലും കൂടുതൽ ഉണ്ടാകാനാണ് സാധ്യത. ഇവരിൽ എത്രത്തോളം സ്ത്രീകൾ ഗർഭിണിയായിട്ടുണ്ടെന്ന് തനിക്ക് വ്യക്തമായി അറിയില്ലെന്നും ഇയാൾ പറയുന്നു.

രണ്ട് ഭാര്യകളിലായി അഞ്ച് കുട്ടികളാണ് ഇയാൾക്കുള്ളത്. എന്നാൽ മക്കൾക്കൊപ്പും ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ല. അതിന് തങ്ങളുടെ നിയമം എതിരാണ്. ഭാര്യമാർ പിന്തുണയുമായി തനിക്കൊപ്പമുണ്ട്. എന്നാൾ ഇപ്പോൾ തന്റെ ആയുസിനെ ഓർത്ത് താൻ ഭയപ്പെടുന്നു. കോണ്ടം ഉപയോഗിക്കാതെയുള്ള ലൈംഗിക ബന്ധം തന്നെ എയ്ഡ്‌സ് രോഗിയാക്കിയിരിക്കുകയാണ്. ഇതിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. സമയമെടുത്താണെങ്കിലും ആചാരാനുഷ്ഠാനങ്ങൾക്കിടയിൽ നിന്നും താൻ രക്ഷനേടുമെന്നും എറിക് പറയുന്നു.

Top