രണ്ടുമാസം മുമ്പ് വിവാഹം കഴിഞ്ഞ 27 കാരി പ്രസവിച്ചു; മുന്ന് കുട്ടികളുള്ള ഓട്ടോകാരനുമായി അവിഹിതമെന്ന് വെളിപ്പെടുത്തല്‍; ഭര്‍ത്താവ് വീട്ടുകാരും ഉപേക്ഷിച്ചു

മലപ്പുറം: വിവാഹം കഴിഞ്ഞ് രണ്ടാം മാസം ഇരുപത്തേഴുകാരി പ്രസവിച്ചതോടെ ഭര്‍ത്തുവീട്ടുകാര്‍ കയ്യൊഴിഞ്ഞു. ഒടുവില്‍ ചോരകുഞ്ഞിനെ ഉപേക്ഷിക്കാന്‍ നടത്തിയ നീക്കം ഞെട്ടിയ്ക്കുന്ന അവിഹിത കഥയിലേക്കാണ് എത്തിയത്.

തിരൂരിലെ ആശുപത്രിയില്‍ ഇന്നലെയാണ് സംഭവം. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ കുഞ്ഞിന്റെ അമ്മയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് അവിഹിതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

27 വയസ്സുള്ള യുവതിയുടെ വിവാഹം കഴിഞ്ഞത് രണ്ട് മാസം മുമ്പായിരുന്നുവത്രെ. നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് വിവാഹം നടന്നത്. എന്നാല്‍ വിവാഹം നടക്കുന്നതിന്റെ മാസങ്ങള്‍ക്കു മുമ്പേ യുവതി അടുത്ത നാട്ടുകാരനായ ഓട്ടോ ഡ്രൈവവറില്‍ നിന്ന് ഗര്‍ഭം ധരിച്ചിരുന്നു. യുവതി ഈ യുവാവുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ ഈ വിവരം യുവതി വിവാഹ സമയത്ത് പുറത്ത് പറഞ്ഞിരുന്നില്ല. ഗര്‍ഭിണിയായ വിവരം അറിഞ്ഞിരുന്നില്ലെന്നും ഗ്യാസിന്റെ അസുഖമായിരിക്കുമെന്നാണ് കരുതിയിരുന്നതെന്നാണ് യുവതി ചൈല്‍ഡ് ലൈനില്‍ പറഞ്ഞത്.

പ്രസവ തിയ്യതി അടുത്തതോടെ യുവതിക്ക് ബ്ലീഡിംങ് വന്നപ്പോഴാണ് തിരൂരിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴാണത്രെ ഭര്‍തൃവീട്ടുകാര്‍ യുവതിക്ക് പ്രസവമടുത്ത വിവരം അറിയുന്നത്. ഇതോടെ ഭര്‍തൃവീട്ടുകാര്‍ കയ്യൊഴിഞ്ഞു. ഇതിനിടെ ഈ ആശുപത്രിയില്‍ വച്ച് യുവതി പ്രസവിച്ചു. പിന്നെ സ്വന്തം വീട്ടുകാരില്‍ ചിലര്‍ മാത്രമായിരുന്നു ആശ്രയത്തിനുണ്ടായിരുന്നത്. എന്നാല്‍ കുഞ്ഞുമായി വന്നാല്‍
വീട്ടില്‍ കയറ്റില്ലെന്ന നിലപാടിയായിരുന്നു സ്വന്തം വീട്ടുകാരും ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ യുവതി കുഴങ്ങി.

ഈ സാഹചര്യത്തിലായിരുന്നു കഞ്ഞിനെ ഉപേക്ഷിച്ചു പോകാന്‍ ശ്രമിച്ചത്. പുറത്തെവിടെയെങ്കിലും ഉപേക്ഷിക്കാനുള്ള വഴി തേടിയിരുന്നു. അപ്പോഴേക്കും വിവരം ചൈല്‍ഡ് ലൈനില്‍ എത്തിയിരുന്നു. നാലുദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ ആശുപത്രിയില്‍ തന്നെ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതായി ചൈല്‍ഡ്‌ലൈന് ട്രോള്‍ഫ്രീ നമ്പറില്‍ രഹസ്യവിവരം ലഭിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും കുട്ടിയെയും അമ്മയെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ: ഹാരിസ് പഞ്ചിളി, എം.മണികണ്ഠന്‍ എന്നിവരുടെ പ്രത്യേക സിറ്റിങ്ങില്‍ ഹാജരാക്കി. തുടര്‍ന്ന് പൂര്‍ണ്ണ ആരോഗ്യവതിയായ കുട്ടിയെ സാറ എന്ന് പേരുനല്‍കി കോഡൂരിലെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു.

അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെ വീട്ടുകാര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ ഉപേക്ഷിക്കാനുള്ള ശ്രമം ഉണ്ടായതെന്ന് യുവതി പറഞ്ഞു. 60 ദിവസത്തിനുള്ളില്‍ അമ്മക്ക് കുട്ടിയെ എപ്പോള്‍ വേണമെങ്കിലും തിരികെ ആവശ്യപ്പെടാം . എന്നാല്‍ ഈ കാലാവധി തീരുന്ന മുറയ്ക്ക് കുട്ടിയെ നിയമപരമായി ദത്തു നല്‍കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ചൈല്‍ഡ് ലൈന്‍ അറിയിച്ചു.

ഇതുപ്രകാരം യുവതിക്ക് കൗണ്‍സിലിങ് നല്‍കി ബോധ്യപെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയെ ചൈല്‍ഡ്‌ലൈന്‍ കോര്‍ഡിനേറ്റര്‍ അന്‍ വര്‍ കാരക്കാടന്‍ , കൗണ്സിലര്മാരായ മുഹ്‌സിന്‍ പരി, ബിനു മേലേവളപ്പില്‍, അര്ച്ചന എന്നിവര്‍ കുഞ്ഞിനെ ഏറ്റെടുക്കുകയും സര്‍ക്കാര്‍ ശിശുക്ഷേമ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തത്. അതേ സമയം കുഞ്ഞിന്റെ പിതാവിനെതിരെ യുവതി ഇതുവരെ പരാതി നല്‍കിയിട്ടില്ല. ഓട്ടോ ഡ്രൈവറായ ഇയാള്‍ക്ക് ഭര്യയും മൂന്ന് കുട്ടികളുമുണ്ട്.

Top