
പത്തനംതിട്ട: റാന്നി കീക്കൊഴൂരില്‍ അമ്മയുടെ മുന്നില്‍ വെച്ച് രണ്ട് കുട്ടികളെ കൊന്ന കേസില്‍ പിതൃ സഹോദരന് വധശിക്ഷ. മാടത്തേത്ത് തോമസ് ചാക്കോയെയാണ് പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സഹോദരന്റെ മക്കളായ മെല്‍ബിന്‍ (7), മെബിന്‍ (3) എന്നിവരെ പ്രതി കൊലപ്പെടുത്തിയത്. 2013 ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്..
Tags: child murder