ആറു വയസുകാരിയോട് മാതാപിതാക്കളുടെ ക്രൂരത; കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി…  

മൊറാദാബാദ്: ആറു വയസുകാരിയായ മകളെ മാതാപിതാക്കൾ കൊന്ന് കുഴിച്ചു മൂടി. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. മകളെ കൊലപ്പെടുത്തിയ ശേഷം ഇവർ വീടിനുള്ളിൽ തന്നെ കുഴിച്ചുമൂടുകയായിരുന്നു. മന്ത്രവാദിയുടെ നിർദ്ദേശപ്രകാരമാണ് ഇവർ ആറു വയസുകാരിയായ താരയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടിയാൽ അടുത്ത കുട്ടിക്ക്ആ രോഗ്യമുണ്ടാകുമെന്നായിരുന്നു മന്ത്രവാദിയുടെ ഉപദേശം.

ഇതേ തുടർന്നാണ് പിതാവ് ആനന്ദ്പാലും ഭാര്യയും ചേർന്ന് ക്രൂരകൃത്യം നടത്തിയത്. പെൺകുട്ടിക്ക് പോഷകാഹാരക്കുറവ് മൂലം പലവിധ രോഗങ്ങളുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. കുട്ടിയെ കാണാതായതിൽ സംശയം തോന്നിയ അയൽവാസികളാണ് പോലീസിനെ വിവരമറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർന്ന് ആനന്ദ് പാലിന്റെ വീട്ടിലെത്തിയ പോലീസ് സംഘം അഴുകിയ നിലയിൽ താരയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. താരയുടെ അമ്മയ്ക്ക് അവളോട് ഇഷ്ടമില്ലായിരുന്നുവെന്നും കുട്ടിയെ കുഴിച്ച് മൂടിയ സ്ഥലത്ത് അമ്പലം പണിയാൻ പദ്ധതിയിട്ടിരുന്നതായും താരയുടെ മുത്തശ്ശി പോലീസിനോട് പറഞ്ഞു. കുട്ടിക്ക് ധാരാളം മരുന്നുകൾ വാങ്ങി നൽ‌കിയിരുന്നെങ്കിലും ആരോഗ്യം മെച്ചപ്പെട്ടില്ലെന്നും ഇവർ പോലീസിനോട് പറഞ്ഞു.

എന്നാൽ കുട്ടി ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ലായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരണം സംഭവിച്ചത് ശ്വാസം മുട്ടിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. താരയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തതായി പോലീസ് ഉദ്യോഗസ്ഥനായ രവീന്ദ്ര ഗൗർ പറഞ്ഞു.

Top