കോട്ടയം: ചിങ്ങവനത്ത് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് ചങ്ങനാശ്ശേരി പോലീസ് അച്ഛനെയും അമ്മാവന്റെ മകനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. അംഗന്‍വാടിയില്‍ അസ്വാഭികമായി പെരുമാറിയ കുട്ടിയോട് അധ്യാപിക വിവരങ്ങള്‍ തിരക്കിയപ്പോഴാണ് സംഭവം പുറത്തായത്. ആരോഗ്യ വിദഗ്ധരുടെ പരിശോധനയില്‍ കുട്ടി നിരവധി തവണ ഉപദ്രവിക്കപ്പെട്ടായി തെളിഞ്ഞു. ഇതേത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് അച്ഛനും ബന്ധുവും കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇരുവരും ഇക്കാര്യം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
Tags: 3 years old girl raped