ഏഴുവയസുകാരിയെ പീഡിപ്പിച്ച ക്രൂരനായ പൂജാരി അറസ്റ്റില്‍; നടപടി മാതവ് നല്‍കിയ പരാതിയില്‍

തിരുവനന്തപുരം: ഏഴുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച ക്ഷേത്ര പൂജാരിയെ പോലീസ് അറസ്റ്റുചെയ്തു.  തിരുവനന്തപുരം സ്വദേശി മണികണ്ഠനാണ് അറസ്റ്റിലായത്. ഇയാളെ ഫോര്‍ട്ട് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകുന്നേരത്തോടെയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയ തുടര്‍ന്നാണ് വിഷയത്തില്‍ പൊലീസ് നടപടി. അതിക്രൂരമായ പീഡന കേസ് പുറത്തുകൊണ്ടുവന്നത് സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

ഏഴുവയസായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം രക്തസ്രാവം തടയാന്‍ പഞ്ഞിക്കഷ്ണം ജനനേന്ദ്രിയത്തില്‍ തിരുകി കയറ്റിയറ്റുകയാണ് പൂജാരിയായ മണികണ്ഠന്‍ ചെയ്തത് ചെയ്തത്. നവംബര്‍ മാസത്തില്‍ നടന്ന ഈ പീഡന വിവരം പുറത്തുവന്നത് ഒരു മാസം മുമ്പ് ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ്. തിരുവനന്തപുരത്തെ തമിഴ് ബ്രാഹ്മണ അഗ്രഹാരത്തിലുള്ള കുടുംബത്തിലെ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം നടന്ന് മൂന്നുമാസമായി കുട്ടി പ്രകടിപ്പിക്കുന്ന അസ്വസ്ഥതകള്‍ക്ക് ഒടുവില്‍ ശിശുരോഗവിദഗ്ധനെ കാണിച്ചപ്പോള്‍ പീഡനവിവരം പുറത്തു വന്നത്. ബ്രാഹ്മണ സമുദായത്തില്‍ പെട്ട കുടുംബം സമുദായത്തെ ഭയന്ന് സംഭവം രഹസ്യമാക്കി വെക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് രഹസ്യമായി അറിഞ്ഞാണ് അശ്വതി കുട്ടിയുടെ വീട്ടുകാരുമായി സംസാരിക്കുന്നത്. വീടിനു തൊട്ടടുത്തുള്ള വ്യക്തിയാണ് ഇത് ചെയ്തതെന്ന് ബോധ്യമായെങ്കിലും പരാതി നല്‍കാന്‍ ആ അമ്മ തയ്യാറായിരുന്നില്ല. സമുദായത്തിനുള്ളില്‍ നിന്നുള്ള സമ്മര്‍ദ്ദത്താലാണ് പൊലീസിനെ സമീപിക്കാനോ പുരാതി നല്കാനോ അവര്‍ തയ്യാറാകാതിരുന്നത്.

വീട്ടില്‍ സ്വാതന്ത്ര്യത്തോടെ കയറിവരാന്‍ കഴിയുന്ന പൂജാരിയായ യുവാവാണ് കുട്ടിയെ പീഡിപ്പിച്ചത്. രക്തശ്രാവമുണ്ടായതോടെ കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പഞ്ഞി തിരികി വെക്കുകയായിരുന്നു. കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ തിരുവനന്തപുരത്തെ ഡോക്ടര്‍മാരെ കാണിക്കുകയുണ്ടായി. എന്നാല്‍, ഇന്‍ഫെക്ഷനുള്ള മരുന്നുകള്‍ നല്‍കി തിരിച്ചയക്കുകയായിരുന്നു. പിന്നീട് കുടുംബം തമിഴ്നാട്ടില്‍ പോയ വേളയിലാണ് അവിടെ ഡോക്ടറെ കാണിച്ചത്. വിശദമായ പരിശോധനയിലാണ് കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ പഞ്ഞി തിരുകിയ നിലയില്‍ കണ്ടത്. ഇതോടെയാണ് പീഡനവിവരം വീട്ടുകാരും അറിയുന്നത്.

Top