കുട്ടികള്‍ക്കെതിരായ ലൈംഗീകാക്രമണം എല്ലായിടത്തും വര്‍ധിക്കുകയാണ്. ഇവിടെ എട്ടുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ നന്നായി കൈകാര്യം ചെയ്തു. ഇയാള്‍ക്ക് മാതൃകാപരമായ ശിക്ഷയാണ് നല്‍കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു
അര്‍ജന്റീനയില്‍ എട്ടുവയസ്സുള്ള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ പൊലീസിന് കൈമാറുംമുമ്പ് നാട്ടുകാര്‍ മാതൃകാപരമായി ശിക്ഷിച്ചു. യുവാവിനെ നഗ്‌നനാക്കി കൈകള്‍ കൂട്ടിക്കെട്ടി തെരുവിലൂടെ നടത്തിച്ചു.
ബ്യൂണസ് അയേഴ്‌സിന് സമീപത്തുള്ള സാന്റ ബ്രിജിഡയിലാണ് സംഭവം. യുവാവിനെ പരസ്യമായി നഗ്‌നനാക്കി നടത്തിയ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്താണ് നാട്ടുകാര്‍ ശിക്ഷ പൂര്‍ത്തിയാക്കിയത്. റോഡരികില്‍ തിങ്ങിക്കൂടിയ നാട്ടുകാര്‍ ഇയാളെ ശകാരം കൊണ്ട് മൂടുകയും ചെയ്തു.
പൊലീസെത്തിയിട്ടും ഇയാളെ വസ്ത്രം ധരിക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. കൈയിലെ കയര്‍ അഴിച്ച പൊലീസുകാരി, നഗ്‌നനായ ഇയാളെ വിലങ്ങണിയിച്ച് വാഹനത്തില്‍ക്കയറ്റുകായിരുന്നു. വാഹനത്തിന് ചുറ്റുംകൂടിനിന്ന് യുവാവിനെ ചീത്തവിളിച്ച നാട്ടുകാര്‍, ഇനിയും ഇതേ പരിപാടി തുടര്‍ന്നാല്‍ കൊന്ന് കളയുമെന്ന് മുന്നറിയിപ്പും നല്‍കി.
സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്ത നാട്ടുകാര്‍, ഇയാളെ മാതൃകാപരമായി ശിക്ഷിക്കുന്നതിനാണ് ഇങ്ങനെ ചെയ്തതെന്ന് വിശദീകരിച്ചു. പെണ്‍കുട്ടിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും അതിനുവേണ്ടിയാണ് പൊലീസില്‍ ഏല്‍പ്പിച്ചതെന്നും അവര്‍ പറഞ്ഞു. പൊലീസ് ഇയാള്‍ക്കെതിരെ കേസ്സെടുത്തോ എന്നത് വ്യക്തമായിട്ടില്ല.