കണക്ക് പഠിപ്പിക്കാന്‍ അമ്മ ശ്രമിക്കുന്നതും എന്നാല്‍ കൈകൂപ്പി തനിക്ക് പറ്റുന്നില്ലെന്ന് പറയുകയും ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ കോടിക്കണക്കിന് ആളുകള്‍ സോഷ്യല്‍ മീഡിയവഴി ഷെയര്‍ ചെയ്തിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, ശിഖര്‍ ധവാന്‍, യുവരാജ് സിങ്, ഉത്തപ്പ തുടങ്ങവരും ഈ വീഡിയോ ഷെയര്‍ ചെയ്തു.
ഇപ്പോഴിതാ ആ കുട്ടി തങ്ങളുടെ മരുമകള്‍ മൂന്നുവയസുകാരിയായ ഹയ ആണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ബോളിവുഡ് ഗായകരായ തോഷിയും ഷരിബ് ശബ്രിയും.
അവളെ ആരും പീഡിപ്പിച്ചിട്ടില്ലെന്നും മരുമകളുടെ സ്വഭാവം അങ്ങിനെയാണെന്നുമാണ് ഗായകര്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.
അമ്മയുമായി വഴക്കിട്ട് അല്‍പ സമയത്തിനുള്ളില്‍ അവള്‍ കളിക്കാന്‍ ഓടും. പഠിക്കാന്‍ നിര്‍ബന്ധിക്കാതെ അവള്‍ പഠിക്കില്ല.
കുടുംബാംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലിട്ട വീഡിയോ ആണ് പിന്നീട് വൈറലായത്. വീഡിയോ വൈറലായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
ഭര്‍ത്താവിനെയും സഹോദരനെയും കാണിക്കാനായി കുട്ടിയുടെ അമ്മ തന്നെയാണ് വീഡിയോ എടുത്തതെന്നും തോഷി പറഞ്ഞു. നഴ്‌സറിയില്‍ പഠിക്കുന്ന മകള്‍ക്ക് പഠിക്കാന്‍ മടിയായതുകാരണമാണ് അമ്മ നിര്‍ബന്ധിക്കുന്നത്.
പഠന സമയത്തെ കരച്ചില്‍ അമ്മ കാര്യമാക്കാറില്ല. കൂടുതല്‍ കരഞ്ഞാല്‍ മകളെ കളിക്കാന്‍ അയക്കും.
എല്ലാ വീട്ടിലും ഇത്തരം കുട്ടികളുണ്ടാകും. ഹയയും അതുപോലെതന്നെ. ഹയ തങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്. അതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും തോഷി വ്യക്തമാക്കി.