സ​ഹോ​ദ​രി പു​ത്രി​മാ​ര്‍ കു​ള​ത്തി​ല്‍ മു​ങ്ങി​മ​രി​ച്ചു

അരീക്കോട്: അവധിക്കാലത്ത് മാതാവിെൻറ വീട്ടിൽ വിരുന്നെത്തിയ സഹോദരി പുത്രിമാർ കുളത്തിൽ മുങ്ങിമരിച്ചു.  അരീക്കോട് സൗത്ത് പുത്തലം പാമ്പോടൻ മുഹമ്മദിെൻറ മക്കളായ ഹസീനയുടെ മകൾ റിമ ഫാത്തിമ (ഒമ്പത്), സോഫിയയുടെ മകൾ ആയിശ റൂബി (ആറ്) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ വീടിനടുത്തുള്ള കുളത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. ഉടൻ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അവിടെനിന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ മരിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുകയായിരുന്ന ഇരുവരെയും കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുളത്തിൽ കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൃഷി ആവശ്യത്തിനായി വീടിന് 100 മീറ്റർ അകലെ കുഴിച്ച കുളമാണിത്. ദുൈബയിലുള്ള വണ്ടൂർ കാരാട് പരുത്തിക്കുന്നൻ ശമീറിെൻറ മകളാണ് റിമ ഫാത്തിമ. വണ്ടൂർ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യർഥിനിയാണ്. ഊർങ്ങാട്ടിരി മൈത്ര കരീക്കുന്നൻ സഫ്വാെൻറ മകളാണ് ആയിശ റൂബി. പുത്തലം ഇഖ്റഅ് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ വെള്ളിയാഴ്ച ഖബറടക്കും.

Top