അന്ന് ഞാന്‍ നയന്‍സിനോട് മാപ്പ് ചോദിച്ചു; അവളുടെ ആ മറുപടിയാണ് ഇന്ന് അവളെ ലേഡിസൂപ്പര്‍സ്റ്റാറാക്കിയത്‌; ചിമ്പു

ഒരു സമയത്ത് തമിഴ് സിനിമയിലെ മിന്നും ജോഡിയായിരുന്നു ചിമ്പുവും നയന്‍താരയും. ജീവിതത്തില്‍ ഇവര്‍ ഒന്നിക്കുകയാണെന്ന വാര്‍ത്ത പ്രചരിച്ചതിന്റെ പിന്നാലെയാണ് ഇവരുടെ വേര്‍പിരിയല്‍ വാര്‍ത്തയും പുറത്ത് വന്നത്.എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു സംഭവം ചാനല്‍ ഷോയ്ക്കിടെ തുറന്ന് പറഞ്ഞിരിക്കുകയാണ് ചിമ്പു. വല്ലവന്‍ എന്ന ചിത്രത്തിലെ അഭിനയത്തിടെ നയന്‍താരയുടെ ചുണ്ടില്‍ ചിമ്പു കടിച്ച ചിത്രം വളരെ വിവാദമായിരുന്നു. ഈ ചിത്രത്തിന് ശേഷമാണ് ഇവരുടെ ചിത്രം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതും. വളരെയധികം വിമര്‍ശനം നേടിയ ചിത്രമായിരുന്നു അത്. ഇതിന് ശേഷം നയന്‍താരയ്ക്ക് നേരെ മോശമായ പല വര്‍ത്തകളും വന്നിരുന്നു. താന്‍ കാരണമാണ് ഇതെല്ലാം കേള്‍ക്കേണ്ടി വന്നതെന്ന കുറ്റബോധത്തിലാണ് ചിമ്പു താരത്തിനോട് ക്ഷമ പറഞ്ഞത്. എന്നാല്‍ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയാണ് ആ ചിത്രങ്ങള്‍ എടുത്തത്.അതുകൊണ്ട് ജോലിയുടെ ഭാഗമായി മാത്രമാണ് ആ ഫോട്ടോഷോപ്പിനെ കണ്ടതെന്നാണ് നയന്‍താര പ്രതികരിച്ചത്. ഈ പ്രൊഫഷനല്‍ വ്യക്തിത്വവും കാഴ്ചപ്പാടുമാണ് നയന്‍താരയെ ഇന്നത്തെ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ആക്കിയതെന്നും ചിമ്പു അഭിമുഖത്തില്‍ പറഞ്ഞു.

https://youtu.be/a_fM0EDDDiA

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top