ബെയ്ജിങ്: സുരക്ഷാ കാരണങ്ങളാല്‍ 54 െചെനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിലും പ്രമുഖ ടെലികോം കമ്പനിയില്‍ നികുതി റെയ്ഡ് നടത്തുന്നതിലും ആശങ്കയറിയിച്ച് ചൈന. ചൈനീസ് കമ്പനികളെ നശിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്നു ചൈനീസ് വാണിജ്യ മന്ത്രാലയം ആരോപിച്ചു.
ഇന്ത്യ തങ്ങളുടെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തണമെന്നും ചൈനീസ് കമ്പനികള്‍ ഉള്‍പ്പെടെ എല്ലാ വിദേശ നിക്ഷേപകരോടും നീതിയുക്തമായും വിവേചനരഹിതമായും പെരുമാറണമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം വക്താവ് ഗാവോ ഫെങ് ആവശ്യപ്പെട്ടു. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി 54 ചൈനീസ് മൊെബെല്‍ ആപ്പുകള്‍ക്കു കൂടി ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം.
നികുതി വെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി െചെനീസ് ടെലികോം കമ്പനിയായ വാവേയുടെ രാജ്യത്തെ വിവിധ ഓഫീസുകളില്‍ പരിശോധന നടത്തിയതും ചൈനീസ് വാണിജ്യ മന്ത്രാലയത്തെ ചൊടിപ്പിച്ചെന്നാണു സൂചന. വാവേയുടെ ഡല്‍ഹി, ഗുരുഗ്രാം, ബംഗളുരു എന്നിവിടങ്ങളിലെ ഓഫീസുകളിലും സ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്.