ബെയ്ജിംഗ്: ചൈന ഇന്ത്യയെ ആക്രമിച്ചാൽ ഇന്ത്യക്ക് താങ്ങാനാകുമോ .ഇന്ത്യക്ക് എതിരെ കടുത്ത സൈനിക നടപടിക്കായി ചൈന ഒരുങ്ങുന്നു.ചൈന സൈനിക നടപടിക്കാണ് ശ്രമം . ഇന്ത്യാ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തിയിലെ ദോക് ലാം മേഖലയില്‍ നിന്ന് ഇന്ത്യന്‍ സേനയെ തുരുത്താന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ചൈന സൈനിക നടപടിയിലേയ്ക്ക് നീങ്ങുമെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ്. ദോക് ലാം മേഖലയിലെ സംഘര്‍ഷം അനുവദിക്കാതെ ചൈന സൈനിക നടപടിക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തെ അറിയിക്കുമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
അതിര്‍ത്തി മേഖലയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ചൈന യുടെ ഭാഗത്തു നിന്ന് ശ്രമം ഉണ്ടായതായും എന്നാല്‍ സംയമനത്തിന് അതിരുണ്ടെന്നും ചൈന കഴിഞ്ഞ ദിവസം വ്യകതമാക്കിയിരുന്നു. ഷാങ്ഹായ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സിസിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് റിസര്‍ച്ച് ഫെല്ലോ ഹുയ് ഷിയോങ്ങിനെ ഉദ്ധരിച്ചാണ് ലേഖനം പുറത്തുവന്നത്.