ചൈന ഇന്ത്യക്ക്​ ഭീഷണി-ഉപ സൈനിക മേധാവി

ന്യൂഡല്‍ഹി: ഇന്ത്യയുടെ അയല്‍പ്രദേശങ്ങളില്‍ ആസൂത്രിതമായി സ്വാധീനം ഉറപ്പിക്കുന്നതിലൂടെ ചൈന ഭാവിയില്‍ കനത്ത ഭീഷണിയാകുമെന്ന് ഉപ സൈനിക മേധാവി ലഫ്റ്റനന്‍റ് ജനറല്‍ ശരത് ചന്ദ്. ”വലിയ ഭൂപ്രദേശവും വന്‍തോതില്‍ വിഭവങ്ങളും വലിയ സൈന്യവും അവര്‍ക്കുണ്ട്. ഹിമാലയപര്‍വതം നടുക്കുണ്ടെങ്കിലും വരുംവര്‍ഷങ്ങളില്‍ ചൈന നമുക്ക് കടുത്ത ഭീഷണിയായി മാറും” -സൈന്യവുമായി ബന്ധപ്പെട്ട സെമിനാറില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യയേക്കാള്‍ ഉയര്‍ന്ന സാമ്പത്തിക ശക്തിയായ ചൈന ഹിമാലയന്‍ മേഖലയില്‍ സ്വാധീനശക്തി വര്‍ധിപ്പിക്കുകയാണ്. സൈനികരംഗത്തെ ആധുനീകരണത്തിലൂടെ ചൈന മുന്നേറുകയാണ്. അവരുടെ ചെലവിെന്‍റ നല്ലൊരു ഭാഗം പ്രതിരോധ മേഖലയിലാണ്. അമേരിക്കയോട് കിടപിടിക്കാനാണ് അവരുടെ നീക്കം. പാകിസ്താന്‍ താരതമ്യേന ചെറിയ രാജ്യവും ചെറിയ സാമ്ബത്തികശക്തിയുമാണെങ്കിലും ഇന്ത്യയുമായി നേരിട്ടുള്ള യുദ്ധത്തിന് പകരം പരോക്ഷ യുദ്ധമാണ് നടത്തുന്നത്. പാകിസ്താന്‍ ചൈനയുടെ നല്ല സുഹൃത്താണ് -ശരത് ചന്ദ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top