ദേശീയ പതാകയുള്ള ബോക്‌സില്‍ ചൈനീസ് ഷൂ; പോലീസ് അന്വേഷണം തുടങ്ങി

ചൈനീസ് ഷൂസ് ദേശീയപതാകയുടെ ചിത്രമുള്ള ബോക്‌സില്‍ വിതരണം ചെയ്തത് വിവാദമാകുന്നു.

ഉത്തരാഖണ്ഡിലെ അല്‍മോരയിലെ ചില കടകളിലാണ് ഇത്തരത്തില്‍ ഷൂസ് വിതരണം ചെയ്തത്. സംഭവത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദോക് ലാമില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയെ പരിഹസിക്കാനാണ് ചൈന ഇത്തരമൊരു കാര്യം ചെയ്തതെന്നാണ് ആരോപണം.

ദേശീയ പതാകയെ അവഹേളിച്ച സംഭവത്തില്‍ കച്ചവടക്കാരെ ചോദ്യം ചെയ്തതായി ഉധം സിങ് നഗര്‍ പോലീസ് സൂപ്രണ്ട് സദാനന്ദ് ദത്തെ പറഞ്ഞു. ദില്ലിയില്‍ നിന്നാണ് ഷൂസ് വാങ്ങിയതെന്ന് കച്ചവടക്കാര്‍ പറഞ്ഞു.

എവിടെനിന്നാണ് യഥാര്‍ഥത്തില്‍ ഇവ വരുന്നതെന്ന് അറിയില്ലെന്നാണ് കച്ചവടക്കാര്‍ പോലീസിന് നല്‍കിയ മൊഴി.

ദില്ലിയില്‍ ഷൂസ് ഡീലറെ പോലീസ് ചോദ്യം ചെയ്യും. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സമീപത്തെ ഒരു കടക്കാരന്‍ തന്നെയാണ് വിവരം ആദ്യം പോലീസിനെ അറിയിച്ചത്. ഇത്തരമൊരു ബോക്‌സില്‍ ഷൂസ് എത്തിയത് തന്നെ ഞെട്ടിച്ചതായി ഇയാള്‍ പറഞ്ഞു.

ഇന്ത്യന്‍ പതാകയെ അപമാനിച്ചവര്‍ക്കെതിരെ കര്‍ശന നിലപാടെയുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

Top