![](https://dailyindianherald.com/wp-content/uploads/2023/07/DEATH-5.jpg)
ഡല്‍ഹി: പട്ടത്തിന്റെ ചരട് കഴുത്തില്‍ കുടുങ്ങി ഏഴു വയസുകാരി മരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പശ്ചിമ വിഹാറില്‍ പിതാവിനൊപ്പം മോട്ടോര്‍ സൈക്കിളില്‍ നീന്തല്‍ ക്ലാസിലേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി, യാത്രക്കിടെ പട്ടത്തിന്റെ ചരട് കഴുത്തില്‍ കുടുങ്ങുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൃതദേഹം സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്നലെ വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. പെണ്‍കുട്ടി ബൈക്കിന്റെ മുന്നിലാണ് ഇരുന്നിരുന്നത്. മൂത്ത സഹോദരിയും അമ്മയും പിറകിലും. മൂവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ ഏഴു പേര് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ അനധികൃതമായി ചൈനീസ് പട്ടം ചരട് വില്‍ക്കുകയും ആളുകളുടെ ജീവന് അപകടത്തിലാക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഡിസിപി ഔട്ടര്‍ ഹരേന്ദ്ര സിംഗ് പറഞ്ഞു.