ചിന്ത ജെറോമിന്റെ കയ്യിലെ കട്ടന്‍ ചായ എങ്ങിനെ മദ്യമായി; വനിതാ നേതാവിനെ അപകീര്‍ത്തിപ്പെടുത്തയവര്‍ക്കെതിരെ നിയമ നടപടി

കൊച്ചി: കട്ടന്‍ചായയും പിടിച്ചിരിക്കുന്ന മുന്‍എസ്എഫ് ഐ നേതാവ് മദ്യപിക്കുകയാണെന്ന് വ്യാജ പ്രചരണം നടത്തിയ സംഘപരിവാര്‍ സംഘടനകള്‍ കുടുങ്ങും. വ്യാജ പ്രചരണം നടത്തിയ സംഘപരിവാര സംഘടനകള്‍ക്കെതിരെ പരാതി നല്‍കാന്‍ ചിന്തജെറോം തീരുമാനിച്ചു. കട്ടന്‍ ചായ കുടിക്കുന്ന ചിന്തയുടെ ചിത്രം മദ്യപിക്കുന്നുവെന്ന രീതിയില്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ പി.കെ. സുനില്‍ നാഥ് സ്വകാര്യ ചാനലിനുവേണ്ടി നടത്തിയ അഭിമുഖത്തിലെ ദൃശ്യങ്ങളാണ് വ്യാജ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ അഭിമുഖത്തിനിടെ ചിന്താ ജെറോമിന്റെ അമ്മ കട്ടന്‍ചായയുമായി എത്തുന്നതും ചിന്തയും സുനില്‍ നാഥും ചായ കുടിക്കുന്നതും വ്യക്തമാണ്. ഈ ചിത്രമാണ് അപവാദ പ്രചരണത്തിന് ഉപയോഗിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതില്‍നിന്ന് ശേഖരിച്ച ചിത്രങ്ങള്‍ ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറന്നുനല്‍കുമെന്ന വാചകങ്ങള്‍ക്കൊപ്പം പ്രചരിക്കുകയായിരുന്നു. അഭിമുഖത്തിനിടെ ആര്‍.എസ്.എസിന് എതിരായി താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രകോപിതരായ സംഘപരിവാര്‍ അനുകൂലികളാണ് വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് ചിന്താ ജെറോം ആരോപിക്കുന്നു. മുമ്പും സമാന കുപ്രചരണങ്ങള്‍ നടന്നിട്ടുണ്ടെന്നും അതിനാലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും ചിന്ത വ്യക്തമാക്കി.

എസ്.എഫ്.ഐ മുന്‍ കേന്ദ്ര കമ്മിറ്റിയംഗവും നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവുമാണ് ചിന്താ ജെറോം. സിപിഐ(എം) നേതൃത്വത്തിന്റെ സമ്മതത്തോടെയാകും നിയമനടപടികളിലേക്ക് യുവ നേതാവ് കടക്കുക.

Top