ആരാധകരെ കൊണ്ട് പൊറുതി മുട്ടി പലപ്രശ്‌നങ്ങളിലേക്കും വഴിവെച്ചവരാണ് പല താരങ്ങളും എന്നാല്‍ ചിയാന്‍ അങ്ങനെയെല്ല. എന്നും ആരാധകരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിട്ടേയുള്ള താരം. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായ വിക്രം ആരാധകരോട് നല്ല സമീപനമാണ് കാഴ്ചവെയ്ക്കാറുള്ളത്. ഇതാ വിക്രം ആരാധകര്‍ക്ക് സന്തോഷത്തിന് വക നല്‍കുന്ന ഒരു കാര്യമാണ് നടന്നിരിക്കുന്നത്. സ്വന്തം ആരാധകന്റെ ഓട്ടോയില്‍ സവാരി നടത്തി സന്തോഷം പങ്കുവെയ്ക്കുകയാണ് വിക്രം ചെയ്തത്. എന്നും ആരാധകര്‍ക്ക് തന്റെ ജീവിതത്തില്‍ അവര്‍ അര്‍ഹിക്കുന്ന സ്ഥാനം കൊടുക്കുന്ന താരമാണ് വിക്രം. കേരളത്തില്‍ ഒരു ചാനലിന്റെ അവാര്‍ഡ് ഷോയ്ക്ക് എത്തിയപ്പോള്‍ മലയാളികള്‍ ഇത് നേരിട്ട് കണ്ടതുമാണ്. ആരാധന മൂത്ത് അടുത്തേക്ക് ഓടിയെത്തിയ ആരാധകനെ സെക്യൂരിറ്റി ജീവനക്കാര്‍ പിടിച്ച് മാറ്റിയപ്പോള്‍ ആരാധകന് അടുത്തെത്തി സെല്‍ഫി എടുത്ത് നല്‍കിയായിരുന്നു വിക്രം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ തന്റെ കടുത്ത ആരാധകന്റെ ഓട്ടോയിലാണ് താരം കയറിയത്. ഏറ്റവും പുതിയ ചിത്രമായ സാമി 2ന്റെ ലൊക്കേഷനിലേക്കാണ് താരം ഓട്ടോ പിടിച്ച് പോയത്. ചെറുപ്പം മുതലേ വിക്രമിന്റ ഫാനായ ആരാധകന്റെ ഓട്ടോ മുഴുവന്‍ വിക്രമിന്റെ ഫോട്ടോയാണ്. തന്നെ കാണാനെത്തിയപ്പോള്‍ ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് താരം ഓട്ടോയില്‍ സവാരി നടത്തി ആരാധകനെ സന്തോഷിപ്പിച്ചത്.