സ്വന്തം ലേഖകൻ
ന്യൂഡൽഹി: ക്രൈസ്തവർക്കു മൃതദേഹം ദഹിപ്പിക്കാൻ അനുവാദം നൽകണമെന്നു മാർപ്പാപ്പ നിർദേശിച്ചതായി പ്രചരിപ്പിച്ച് സോഷ്യൽ മീഡിയയിലെ ആർഎസ്എസ് അനൂകൂല ഗ്രൂപ്പുകളിൽ പ്രചാരണം. കത്തോലിക്കരുടെ മൃതദേഹങ്ങൾ ദഹി്പ്പിക്കാമെന്നു വത്തിക്കാനിൽ നിന്നുള്ള പുതിയ മാർഗനിർദേശം പുറത്തു വന്നതായി കാട്ടി കേരള ഹിന്ദു രക്ഷാസേന ഫെയ്‌സ്ബുക്ക് പേജിലാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ
മൃതദേഹം ദഹിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അതാകാം.
ക്രിസ്ത്യൻ വിശ്വാസ പ്രാകാരം
നവംബർ രണ്ട് ആത്മാവിന്റെ ദിനമാണ്. അതിനു മുന്നോടിയായി ഇറക്കിയ മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. കത്തോലിക്കാ സഭയിൽ മൃതദേഹം കബറടക്കാൻ മാത്രമാണ് അനുമതിയുള്ളത്. 63ൽ ദഹിപ്പിക്കുന്നതിനെ അനുകൂലിച്ചിരുന്നു. പക്ഷെ ഇത്തരമൊരു മാർഗ നിർദ്ദേശം രണ്ടായിരം വർഷത്തെ സഭയുടെ ചരിത്രത്തിൽ ആദ്യമെന്ന് കരുതുന്നു.
സംസ്‌ക്കാരമാണ് നല്ലത്. ദഹനം ക്രൂരമായ നശിപ്പിക്കലാണ്. എന്നു പറയുന്ന പുതിയ രേഖയിൽ തന്നെയാണ്, ദഹനം ആഗ്രഹിക്കുന്നവർക്കായി അതാകാമെന്നും ചിതാഭസ്മം സൂക്ഷിക്കാമെന്നും പറഞ്ഞിട്ടുള്ളത്. മാർപ്പാപ്പ അംഗീകരിച്ചതാണ് ഉത്തരവ്.
പള്ളിയിൽ ശവമടക്ക് വിഡ്ഢിത്തമാണെന്നു ഭാരതീയർ വർഷങ്ങൾക്ക് മുൻപേ പറഞ്ഞിരുന്നു.അന്നവർ മനസ്സിലാക്കിയിരുന്നില്ല.കാരണം
അത് മനസ്സിക്കാനുള്ള ബുദ്ധി അന്ന്
ക്രിസ്ത്യാനികൾക്ക് ഇല്ലായിരുന്നു.
ബുദ്ധിയുള്ള വിദേശികളായ ക്രിസ്ത്യാനികൾ ഏകദേശം 25 വർഷം
മുൻപേ മൃതദേഹം ദഹിപ്പിച്ചു തുടങ്ങിയിരുന്നു.ചിതാഭസ്മം ഗംഗയിൽ
ഒഴുക്കാനായി ഭാരതത്തിൽ എത്തുമായിരുന്നു.ബോളിവുഡ് നടൻ
സിൽവർ സ്റ്റാർ സ്റ്റലോണിന്റെ മകന്റെ
ചിതാഭസ്മവും ഹരിദ്വാറിലെ ഗംഗയിലാണ്
ഒഴുക്കിയത്.
പക്ഷെ കേരളത്തിലെ പാതിരിമാർ വിശ്വാസികളായ ക്രിസ്ത്യാനികളോട് ചെയ്തത് ക്രൂരമായ അനീതിയാണ്.എന്തെന്നാൽ ഏകദേശം
10 വർഷം മുൻപേ പള്ളി പാതിരിമാരുടെ
മൃതദേഹം രാത്രിയിൽ പുറത്തെടുത്തു
രഹസ്യമായി ദഹിപ്പിക്കുന്ന രീതി
ഉണ്ട്.അതിപ്പോഴും രഹസ്യമായി തുടരുന്നു.കാരണം മൃതദേഹം ദഹിപ്പിക്കാതിരുന്നാലുള്ള ദോഷം
ക്രിസ്ത്യൻ പള്ളി അധികാരിമാർ
മനസ്സിലാക്കിയിരുന്നു.എന്നാൽ
അവർ അത് രഹസ്യമാക്കി
വച്ചിരിക്കുകയായിരുന്നു.
സത്യമറിഞ്ഞാൽ ക്രിസ്ത്യാനികൾ
കൂട്ടമായി ഹിന്ദുവായി മതപരിവർത്തനം
ചെയ്താലോ എന്നുള്ള ഭയം.അതോടുകൂടി
വിദേശത്തു നിന്നും ലഭിക്കുന്ന പണം
നിലക്കും എന്നുള്ള ഭയവും.പക്ഷെ
സത്യം എത്ര നാൾ മൂടി വയ്ക്കും..?
അഗ്‌നിയെ ചാരം മൂടിയാലും അത് പൂർവാധികം ശക്തിയോടെ പ്രത്യക്ഷമാകും.
ഭാരതീയർ മൃത ദേഹം ദഹിപ്പിക്കുന്നതിന്റെ ശാസ്ത്രീയത എന്തെന്ന് നോക്കാം.
ഹിന്ദുക്കൾ ശവശരീരം കത്തിച്ച് ഭസ്മമാക്കുന്നത് എന്തിനാണ്.?
ഭാരത ധർമ്മമനുസരിച്ച് പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് ശരീരം. മരണ ശേഷം ഈ ശരീരം പഞ്ചഭൂതങ്ങളിൽ വിലയം പ്രാപിക്കേണ്ടതുണ്ട്. അതിനാണ് മരണശേഷം ശരീരം ഭൂമിയിൽ കിടത്തിശേഷം ജലം കൊണ്ട് ശുദ്ധമാക്കി അഗ്‌നിയിൽ വെച്ച് കത്തിച്ച് വായുവിൽ ലയിപ്പിച്ച് ആകാശത്തിൽ വിലയം പ്രാപിപ്പിക്കുന്നു. മാത്രമല്ല കത്തിത്തീരാത്ത അസ്ഥികൾ വളരെ ശ്രദ്ധയോടെ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് പൂർണ്ണമായും കൈ കൊണ്ട് ഒരൽപ്പം പോലും തൊടാതെ പെറുക്കിയെടുത്ത് അണുനാശക വസ്തുക്കൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു മൺകുടത്തിൽ ശേഖരിച്ച് വായ മൂടി കെട്ടി പ്ലാവിന്റ ചുവട്ടിൽ കുഴിച്ചിടുന്നു. എന്തേ പ്ലാവ്?…… മറ്റ് മരങ്ങൾ പോരെ? പോര…… കാരണം വലിച്ചെടുക്കാൻ കഴിവ് കൂടുതൽ ഉള്ള മരമാണ് പ്ലാവ്. ഇതു മൂലം അസ്ഥി 16 ദിവസത്തോളം പ്ലാവിൻ ചുവട്ടിൽ കുഴിച്ചിട്ടാൽ പൊടി രൂപത്തിലാവും….. വേണമെങ്കിൽ തുറന്ന് നോക്കാം…… ശേഷമത് ഒഴുക്കുള്ള വെള്ളത്തിലോ സമുദ്രത്തിലോ ലയിപ്പിച്ചു ചേർക്കുന്നു. ശവശരീരം കത്തിച്ച സ്ഥലം ഉഴുത് മറിച്ച് നവധാന്യങ്ങൾ വിതറി പഴയ രീതിയിൽ കൃഷിസ്ഥലമാക്കുന്നു. നോക്കൂ….. ഒരു ഇഞ്ച് സ്ഥലം പോലും ശവം കുഴിച്ചിട്ട് നശിപ്പിക്കാതെ കഴിയുന്നു….. പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗം വന്ന് മരിച്ച ആളെ വരെ മാവ് മുറിച്ച് പച്ചയ്ക്ക് കീറി കത്തിച്ചാണ് ദഹിപ്പിക്കുന്നത്.ഇവിടെ പ്ലാവല്ല മാവാണ് വിറക് കാരണം മാവ് കറയോടെ കത്തിയാൽ അത്യുഗ്രൻ അണുനാശക സ്വഭാവമാണ്. അപൂർവ്വം സന്ദർഭങ്ങളിൽ ഒഴിവാക്കാം…. പക്ഷെ ശവം കുഴികുത്തി വെറുതെ ഇട്ടാൽ പോര ഭസ്മം തൊട്ട് പലതും ഈ ശവശരീരത്തിനൊപ്പം ഇടേണ്ടതുണ്ട്…… ഇതെല്ലാം നിർബന്ധമാണ് .അതല്ലെങ്കിൽ കുഴികുത്താൻ നിൽക്കരുത്…..
നിസ്സാരമായ ഒരു കാര്യമല്ലിത്….. വളരെ ശാസ്ത്രീയമായ രീതിയാണ്.ഇതിനെ വിമർശിക്കുന്ന മന്ദബുദ്ധികൾ നാട്ടിൽ ഉണ്ട് ….. അതു കൊണ്ട് അറിയുക….. പരീക്ഷിക്കുക…..ശേഷം മാത്രം അറിയിക്കുക…… ഒരിക്കലും ഭൂമി മലിനമാവുന്ന രീതിയിൽ ശവശരീരം കുഴിച്ചിടരുത്…… വെള്ളം മലിനമാക്കപ്പെടും….. രോഗങ്ങൾ പകർച്ചവ്യാധികൾ പെരുകും….. ഓർക്കുക….. മാത്രമല്ല കഴിയുമെങ്കിൽ മരണം നടന്ന് മാക്‌സിമം 5 മണിക്കൂറിനുള്ളിൽ ശവം കത്തിച്ച് ഭസ്മമാക്കുക. ശവത്തെ കെട്ടി പിടിച്ച് കിടക്കരുത്…. ശവം എടുക്കുന്നവർ ആദ്യം കുളിക്കണം….. എടുത്ത് കിടത്തി കുളിപ്പിച്ച ശേഷം പോയി കുളിക്കണം…. കുളിച്ച് വന്ന് കർമ്മം ചെയ്ത് ചിതയ്ക്ക് തീ കൊളുത്തിയ ശേഷം പോയി വീണ്ടും കുളിക്കണം….. അപ്പോ ആകെ 3 കളി.ഇപ്പോ ചിലര് ഇത് രണ്ടാക്കി ചുരുക്കീട്ടുണ്ട്. എന്തുമാവാം ….. വേണമെങ്കി ചെയ്താൽ നന്ന്…..ഇത് മത നിയമമല്ല .ഭാരതീയ സംസ്‌കാരം നമ്മുടെ സംസ്‌കാരം