കല്ലറ’വിവാദം കത്തുന്നു..കുടുംബ കല്ലറ സംസ്‌കാരം ഒഴിവാക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

കൊച്ചി:കത്തോലിക്ക സഭയിലെ സെമിത്തേരിയിലെ അസമത്വം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.കുടുംബ കല്ലറ സംസ്‌കാരം ഒഴിവാക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പുതുതായി കുടുംബ കല്ലറക്ക് അനുമതി നല്‍കുകയോ,കാലാവധി കഴിഞ്ഞതിന് സമയം നീട്ടി നല്കുകയോ ചെയ്യരുതെന്നാണ് ജോയിന്റ്ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആവശ്യം.ഇത്തരം കല്ലറകള്‍ ക്രൈസ്തവ വിരുദ്ദമാണെന്നാണ് എതിര്‍ക്കുന്നവരുടെ പക്ഷം.christian council copy

 

പണത്തിന്റെ ഹുങ്ക് സെമിത്തേരിയിലേക്കും കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണ് കുടുംബക്കല്ലറയുടെ പിന്നിലെന്നും ഇവര്‍ക്ക് കൂട്ടുനില്‍ക്കുന്നത് സഭാനേതൃത്വം അവസാനിപ്പിക്കണമെന്നും ജോയിന്റ് കൃസ്ത്യന്‍ കൗണ്‍സില്‍ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.50 വര്‍ഷം കഴിഞ്ഞ കുടുംബക്കല്ലറകള്‍ കൂടുതല്‍ പണം വാങ്ങി വീണ്ടും പതിച്ച് നല്‍കാന്‍ സഭാ നേതൃത്വം നീക്കം തുടങ്ങിയ സാഹചര്യത്തിലാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ രംഗത്തെത്തിയതെന്നതും ശ്രദ്ദേയമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയാണ് ഓരോ കല്ലറകള്‍ക്കും സഭ വിലയിട്ടിരിക്കുന്നത്.ഇത് കുറക്കണമെന്ന് ആവശ്യപ്പെട്ടും ഒരു വിഭാഗം രംഗത്തുണ്ട്.പ്രമുഖ തറവാടുകളിലെ അംഗങ്ങള്‍ മരിച്ചാല്‍ കുടുംബക്കല്ലറകളില്‍ അടക്കം ചെയ്യുന്ന രീതി കത്തോലിക്കസഭയില്‍ പതിവാണ്.എന്തായാലും മൃതദേഹത്തെ പോലും സാമ്പത്തിക അടിസ്ഥാനത്തില്‍ കാണുന്നവര്‍ക്കെതിരെ സഭക്കകത്തു നിന്നും എതിര്‍പ്പുകള്‍ ശക്തമാണ്.യോഗത്തില്‍ സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് ജോസഫ് വെളിവില്‍ അധ്യക്ഷത വഹിച്ചു.വി.ജെ പൗളി,അഡ്വക്കേറ്റ് വര്‍ഗീസ് പറമ്പില്‍,കെജെ. പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.കത്തോലിക്ക സഭയിലെ ഈ അസമത്വത്തിനെതിരായി കൂടുതല്‍ പ്രചരണം സംഘടിപ്പിക്കാനാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ തീരുമാനം.

Top