മനില:ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ഐ എസ് ആക്രമണം . ഫിലിപ്പൈന്‍സില്‍ ക്രിസ്ത്യന്‍ പള്ളി ഐഎസ് ഭീകരര്‍ തകര്‍ത്തു. ഐഎസ് ബന്ധമുള്ള അമഖ് വാര്‍ത്താ ഏജന്‍സിയാണ് ഇതിന്‍റെ വീഡിയോ പുറത്തുവിട്ടത്. മറാവിയിലാണ് സംഭവം. ഭീകരര്‍ പള്ളിക്കകത്തേക്കു കടക്കുന്നതും രൂപങ്ങളും വേദപുസ്തകങ്ങളും തല്ലിത്തകര്‍ക്കുന്നതും തീയിടുന്നതും വീഡിയോയില്‍ കാണാം. കഴിഞ്ഞയാഴ്ച മറാവിയില്‍ വൈദികരുള്‍പ്പെടെയുള്ളവരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നു.