കൊച്ചി: അന്ത്യാത്താഴ ചിത്രത്തെ അവഹേളിച്ച നടപടിയും പ്രതിഷേധവും ആഴ്ച്ചകള്‍ പിന്നിട്ടിട്ടും മനോരമ പിടിച്ച പുലിവാല് അവസാനിക്കുന്നില്ല. സോഷ്യല്‍ മീഡിയകളിലും ക്രിസ്തീയ കൂട്ടായ്മകളിലും മനോരമയ്‌ക്കെതിരായ പ്രതിഷേധവും നിമിഷവും ആളികത്തുകയാണ്. മലയോര മേഖലകളില്‍ മനോരമയെ ഞെട്ടിയ്ക്കുന്ന സര്‍ക്കുലേഷന്‍ ഇടിവുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സീറോമബാര്‍ സഭയിലെ പല ഇടവകകളും കൂട്ടമായി മനോരമ ബഹിഷക്കരണം തുടങ്ങിയതാണ് മനോരമയുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. അതേ സമയം മനോരമയുടെ ബഹിഷ്‌ക്കരണം ദീപികയ്ക്ക് കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യം മനസിലാക്കിയാണ് മാതൃഭൂമി ഇപ്പോള്‍ ഇടപെടുന്നതെന്നതും ശ്രദ്ധേയമാണ്.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വച്ചിട്ടുള്ള ഒരു മേശയ്ക്ക് മുന്നില്‍ ഇരിക്കുന്ന അര്‍ധനനഗ്‌നയായ കന്യാസ്ത്രീയും അവര്‍ക്കും ചുറ്റില്‍ ഇരിക്കുന്ന കന്യാസ്ത്രീകളുമായിരുന്നു ടോം വട്ടക്കുഴിയുടെ ചിത്രം മനോരമയുടെ ഭാഷാപോഷിണിയില്‍ അടിച്ചു വന്നതാണ് വിവാദങ്ങള്‍ക്ക് കാരണം. ക്രൈസ്തവ വിശ്വാസത്തെ മനോരമ തകര്‍ത്തുവെന്ന ആരോപണവുമായി വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പത്രത്തിനെതിരെ കത്തോലിക്കാ സഭയും പ്രതിഷേധവുമായി കത്ത് നല്‍കി. ഇതോടെ ക്രൈസ്തവ ഏജന്റുമാര്‍ പത്രത്തെ കൈവിട്ടു. അവര്‍ നേരിട്ട് പ്രതിഷേധ കത്തെഴുതി. വിവാദ ഭാഷാപോഷണി പിന്‍വലിച്ചതിന് അപ്പുറം മനോരമ ഒന്നും ചെയ്തില്ലെന്നാണ് വിശ്വാസികളുടെ പരാതി. ഭാഷാപോഷണിയുടെ ചുമതലക്കാരനായ കെസി നാരായണനെ പുറത്താക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. മനോരമയുടെ കുടുംബാഗത്തെ പോലെ കരുതി പണിയെടുക്കുന്ന നാരായണനെ കൈവിടാന്‍ മനോരമ തയ്യാറല്ലെന്ന വസ്തുതയാണ് വിശ്വാസികളെ ചൊടിപ്പിക്കുന്നത്. ഇതോടെ പ്രതിഷേധം തെരുവിലെത്തി.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ചര്‍ച്ചകള്‍ എങ്ങും സജീവമാണ്. എന്നാല്‍ വട്ടക്കഴിയുടെ ചിത്രത്തെ പിന്തുണയ്ക്കാന്‍ പുരോഗമന സാഹിത്യകാന്മാര്‍ ആരും എത്തിയില്ല. ദേശീയ ഗാനത്തിന്റെ വിവാദങ്ങളില്‍ നിറഞ്ഞവരും ഇത് കണ്ടില്ലെന്ന് നടിച്ചു. സിപിഎംപോലും അനുകൂല പ്രതികരണവുമായി എത്തിയില്ല. ആരും ക്രൈസ്തവ സഭയെ ശത്രുസ്ഥാനത്താക്കാന്‍ ആഗ്രഹിക്കുന്നില്ല. ഈ തിരിച്ചറിവ് ടോം വട്ടക്കുഴിയെ പ്രതിസന്ധിയിലാക്കുന്നു. അതുകൊണ്ട് തന്നെ ചിത്രത്തില്‍ പരസ്യമായ ക്ഷമാപണത്തിന് ടോം വട്ടക്കുഴി തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ചങ്ങനാശ്ശേരി, പാല, കാഞ്ഞിരപ്പള്ളി, ഇടുക്കി, കോതമംഗലം, താമരശ്ശേരി, മാനന്തവാടി രൂപതകളാണ് വലിയ തോതില്‍ മനോരമയ്ക്കെതിരായ വികാരം പ്രചരിപ്പിക്കുന്നത്. ഇവിടെങ്ങളില്‍ നൂറ് കണക്കിന് പേരാണ് മനോരമ ഒഴിവാക്കി ദീപികയിലേക്കും മനോരമയിലേക്കും കൂടുമാറിയത്. മലയോര മേഖലകളിലെല്ലാം ഇതിന്റെ ക്ഷീണം മനോരമ അനുഭവിച്ചു തുടങ്ങിയിട്ടുണ്ട്.
കെസി നാരായണനെ പുറത്താക്കാതെ ഒത്തു തീര്‍പ്പില്ലെന്ന വാശിയിലാണ് ഇവരെല്ലാം. അതിന് കഴിയില്ലെന്ന് മനോരമയും പറയുമ്പോള്‍ ഒത്തുതീര്‍പ്പുകള്‍ അകലുകയാണ്. മലയോര മേഖലയയിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധവുമായി വിശ്വാസി സമൂഹം നിരത്തിലിറങ്ങി. മനോരമ പ്രസിദ്ധീകരണങ്ങള്‍ റോഡുകളില്‍ ചീന്തിയെറിഞ്ഞും കത്തിച്ചും യോഗങ്ങള്‍ സംഘടിപ്പിച്ചുമുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങളാണ് പ്രധാനമായും മുഴങ്ങുന്നത്. ചില പള്ളികളുടെ നേതൃത്വത്തില്‍ പത്രസ്ഥാപനത്തിന്റെ മാപ്പു പോലും വകവെക്കാതെ പ്രതിഷേധം സംഘടിപ്പിക്കുന്നതും വ്യാപകമാണ്. വായ്മൂടിക്കെട്ടി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ക്രൂശിതരൂപവുമേന്തി പ്രതിഷേധം നടത്തി. ഏജന്റുമാര്‍ മനോരമ പ്രസിദ്ധീകരണങ്ങള്‍ വ്യാപകമായി വേണ്ടെന്നു വയ്ക്കുന്നുമുണ്ട്. പള്ളികളില്‍ വിശുദ്ധ കുര്‍ബാന മധ്യേ പുരോഹിതര്‍ മനോരമ നടപടിയെ നിശിതമായി വിമര്‍ശിച്ചു പ്രസംഗം നടത്തിയിരുന്നു. ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകളിലെ പള്ളികളില്‍ വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. മനോരമയ്‌ക്കെതിരെ ലഘുലേഖകളും പ്രചരിക്കുന്നുണ്ട്.