കളത്തിൽ മിടുക്കൻ; പക്ഷേ, കാമുകനായി ഉഴപ്പൻ: ക്രിസ്ത്യാനോയുടെ കാമുകിമാർ തുറന്നു പറയുന്നു

സ്‌പോട്‌സ് ലേഖകൻ

കളത്തിൽ മിടുക്കനാണെങ്കിലും കളത്തിനു പുറത്തെ കളികളിൽ കള്ളനും ഉഴപ്പനുമാണ് ക്രിസ്ത്യാനോ റൊണാൾഡോ എന്നു തുറന്നു പറയുന്നത് ഇദ്ദേഹത്തിന്റെ കാമുകിമാർ തന്നെയാണ്. റഷ്യൻ മോഡലുമായി ബന്ധമുണ്ടായിരുന്നപ്പോൾ തന്നെ ക്രിസ്ത്യാനോ തന്നോടൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ടെന്നാണ് ഇപ്പോൾ മറ്റൊരു കാമുകി വെളിപ്പെടുത്തിയിരിക്കുന്നത്.
കാമുകിയും റഷ്യൻ മോഡലുമായിരുന്ന ഐറിന ഷെയ്കുമായി ക്രിസ്റ്റിയാനോ റൊണാൾഡോ തെറ്റിപ്പിരിയാനുള്ള കാരണങ്ങൾ ഓരോന്നായി ഇതോടെ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്റ്റിയാനോക്ക് സ്ത്രീകളുമായുണ്ടായിരുന്ന ബന്ധം തന്നെയാണ് പിണക്കത്തിന് കാരണമായതെന്ന് പുതിയ വെളിപ്പെടുത്തൽ സ്ഥിരീകരിക്കും. ക്രിസ്റ്റ്യാനോയും താനും ഒരുമിച്ച് അന്തിയുറങ്ങിയിട്ടുണ്ടെന്ന് മൊറോക്കൻ സുന്ദരി അമൽ സബേറാണ് വെളിപ്പെടുത്തിയത്. മൊറോക്കൻ മോഡലായ അമൽ, അടുത്തിടെ ഒരു മാഗസിനു വേണ്ടി ടോപ്‌ലെസ് ആയി പോസ് ചെയ്ത് വിവാദത്തിൽ ഇടംപിടിച്ചിരുന്നു. ഐറിനയുമായി കഴിഞ്ഞ വർഷം തെറ്റുന്നതിനു ഏതാനും ദിവസം മുമ്പാണ് ക്രിസ്റ്റി തനിക്കൊപ്പം അന്തിയുറങ്ങിയതെന്നും ബ്രണറ്റ് സ്വദേശിയായ ഈ 26കാരി പറയുന്നു. മോസ്റ്റ് സ്‌പെഷ്യൽ എന്നാണ് അമൽ ക്രിസ്റ്റിയുമായുള്ള ബന്ധത്തെ വിശേഷിപ്പിച്ചത്.
2015 ജനുവരിയിൽ ഐറിനയുമായി തെറ്റുന്നതിനു മുമ്പാണ് അത് സംഭവിച്ചത്. റയൽ മാഡ്രിഡ് ക്ലബിന്റെ റസ്റ്റോറന്റായ ബാൺലൂവിൽ വച്ച് തന്നെ കണ്ടപ്പോൾ ക്രിസ്റ്റി തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നെന്ന് അമൽ പറഞ്ഞു. താൻ അൽപം മദ്യപിച്ചിട്ടുണ്ടായിരുന്നു. എന്നാലും തനിക്ക് എല്ലാം ഓർമയുണ്ട്. കറുപ്പും ചാരനിറത്തിലുമുള്ള പെയ്ന്റ് അടിച്ച വീടായിരുന്നു. ഞങ്ങൾ ക്രിസ്റ്റിയുടെ കിടപ്പു മുറിയിലേക്ക് നടന്നു. അവിടെ ഒരു വലിയ ടിവിയും അടുത്തായി ഐറിന ഷെയ്കിന്റെ ഫോട്ടോയും വച്ചിട്ടുണ്ടായിരുന്നു. ഒരു സ്പാനിഷ് മാഗസിനു നൽകിയ അഭിമുഖത്തിലാണ് അമൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഞങ്ങൾ ഒരുമിച്ച് മെലോൺ ഷാംപെയ്ൻ കഴിച്ചു. പിറന്നാൾ പാർട്ടിക്ക് വാങ്ങി ബാക്കി വന്നതാണെന്നാണ് ക്രിസ്റ്റി പറഞ്ഞത്. അന്നു പുലർച്ചെ 5 മണി വരെ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നെന്നും അമൽ പറയുന്നു. എന്നാൽ, തങ്ങൾ തമ്മിലുള്ള ബന്ധമാണോ ക്രിസ്റ്റിയും ഐറിനയും തമ്മിലുള്ള ബന്ധം തകരാൻ ഇടയാക്കിയതെന്ന് അറിയില്ലെന്നാണ് അമൽ പറയുന്നത്. ഈ സംഭവം നടന്ന് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ ക്രിസ്റ്റി തന്നെ വാട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തിരുന്നു. അതോടെ എല്ലാം അവസാനിച്ചെന്നും അമൽ വ്യക്തമാക്കി. എന്നാൽ, ഇതിനു ശേഷമാണ് ഐറിനയും ക്രിസ്റ്റിയും തമ്മിൽ പിരിഞ്ഞത്. ക്രിസ്റ്റി പല പെണ്ണുങ്ങൾക്കും വാട്‌സ്ആപ്പിൽ മെസേജ് അയക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ വഞ്ചകനെന്നു വിളിച്ച് ഐറിന വിട്ടു പോകുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top