ദ്രോഗ്‌ഹെഡാ : ദ്രോഗ്‌ഹെഡാ ഇന്ത്യൻ അസോസിയേഷൻ ( DMA ) യുടെ 12 -)൦ മത് ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ 6 -)൦ തീയതി ശനിയാഴ്ച മൂന്നുമണി മുതൽ ദ്രോഗ്‌ഹെഡായിലെ Tullyallen പാരിഷ് ഹാളിൽ വച്ച് വിപുലമായ പരിപാടികളോട് കൂടി നടത്തപ്പെടുന്നു.
മൂന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി നടത്തപെടുന്ന ക്വിസ് മത്സരം, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികൾ , അയർലണ്ടിലെ പ്രമുഖ ഗാനമേള ടീമായ ഡബ്ലിൻ ബീറ്റ്സിന്റെ കലാകാരൻമാർ അണിനിരക്കുന്ന ഗാനമേള, കൂടാതെ അയർലണ്ടിലെ പ്രമുഖ കാറ്ററേഴ്സ് ആയ റോയൽ കാറ്ററിങ്ങിന്റെ ക്രിസ്മസ് ഡിന്നർ പരിപാടികൾക്ക് കൊഴുപ്പേകുന്നു.
Talant Hunt ’17 ലെ വിജയികൾക്കും കലാപരിപാടികൾക്ക് പങ്കെടുത്ത കുട്ടികൾക്കും സമ്മാനങ്ങൾ നൽകുന്നു.
മാർച്ച് മാസം 24 -)൦ തിയതി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസ് ഫുഡ്സ് ആൻഡ് റോയൽ കാറ്ററിംഗ് മാജിക് മിഷന്റെ രജിസ്‌ട്രേഷൻ ഉത്ഘാടനം അന്നേ ദിവസം നടത്തപ്പെടുന്നു.
ആഘോഷപരിപാടികളിലേക്കു നല്ലവരായ എല്ലാവരെയും ദ്രോഗ്‌ഹെഡായിലേക്കു സ്വാഗതം ചെയ്യുന്നതായി DMA യുടെ ഭാരവാഹികൾ അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്ക് : ബിജു വർഗീസ് 0870618028 , ബിനോയ് ജോസഫ് 0870609485