ഭുവനേശ്വര്‍: പ്രമുഖ സിനിമാ താരം സിമ്രാന് സിങിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സിനിമാതാരമാണ് സിമ്രാന് സിംഗ്. സംബല്‍പൂരിലെ ഗൊയ്ര മാതയില്‍ മഹാനദി പാലത്തിനു സമീപമാണു മൃതദേഹം കണ്ടെത്തിയത്. സെല്‍ഫി ബെബോ എന്ന സംബല്‍പുരി ആല്‍ബത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സിമ്രാന്. പാലത്തിനു ചുവട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലയിരുന്നു മൃതദേഹം.
സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. മൃതദേഹത്തില്‍ മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. എന്നാല്‍ താരത്തെ ഭര്‍ത്താവ് കൊന്നതാണെന്ന ആരോപണവുമായി നടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. മരിക്കുന്നതിനു മുന്‍പ് സിമ്രാന് സുഹൃത്തിന് അയച്ച വോയ്സ് മെസേജില്‍ നിന്നും അവര്‍ ആരെയോ ഭയക്കുന്നതായുള്ള സൂചനയുണ്ടെന്ന് പൊലീസും വ്യക്തമാക്കുന്നു.
വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്നായിരുന്നു സിമ്രാന് കഴിഞ്ഞ വര്‍ഷം രഞ്ജു സുന എന്നയാളെ വിവാഹം കഴിച്ചത്. എന്നാല്‍ കൊലപാതകമാണെന്ന് ആരോപണം ഭര്‍ത്താവ് നിഷേധിച്ചു. നടിയുടെ ദുരൂഹമരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.