സിനിമാ ഡെസ്‌ക്
ബാംഗ്ലൂർ: വെള്ളിത്തിരയിലെ മിന്നും താരങ്ങൾ പുറത്ത് മറ്റു ചെറുകിട കച്ചവടങ്ങൾ ആരംഭിക്കുന്നത് അത്രവാർത്തയൊന്നുമല്ല. മലയാളത്തിലെ സൂപ്പർ താരങ്ങളും, ചെറുകിട താരങ്ങളും സിനിമയിൽ നിന്നു ലഭിച്ച പണം മറ്റു ചില ബിസിനസുകളിൽ നിക്ഷേപിക്കുന്നത് മുൻപും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. കർണ്ണാടകയിൽ നിന്നാണ് ഇപ്പോൾ ഇത്തരത്തിലുള്ള വാർത്തകൾ പുറത്തു വരുന്നത്. ബംഗളൂരുവിലെ സ്റ്റാർട്ട് അപ്പിന്റെ ബ്രാൻഡ് അംബാസിഡർമാരായി ഇപ്പോൾ വന്നിരികകുന്നത് കർണ്ണാടക സിനിമയിലെ നാലു സുന്ദരിക്കുട്ടികളാണ്.
തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ നിരവധി സിനിമകളിൽ അഭിനയിച്ച പ്രണീത സുഭാഷാണ് ഈ വ്യവസായ മേഖലയിലെ താരമായി തിളങ്ങുന്നത്. ബാംഗ്ലൂറിലെ ലാവേല്ലാ റോഡിലെ പ്രീമിയം അപ്മാർക്കറ്റ് റസ്റ്ററന്റാണ് ഇപ്പോൾ പ്രണീത ആരംഭിച്ചിരിക്കുന്നത്. സ്റ്റാർട്ട്അപ്പ് സമുച്ചയങ്ങളുടെ അംഗീകരങ്ങളെല്ലാം നേടി ആഘോഷമായായിരുന്നു പ്രണീതയുടെ റസ്റ്ററന്റിന്റെ തുടക്കം.
തെലുങ്കിൽ ഉയർന്നു വരുന്ന മറ്റൊരു നടിയായ കീർത്തിഖർബാർഡ റസ്റ്ററന്റുകൾക്കൊപ്പം വീടുകളിൽഭക്ഷണം എത്തിച്ചു നൽകുന്ന സ്റ്റാർട്ട് അപ് സംരംഭമാണ് ആരംഭിച്ചിരിക്കുന്നത്.
ഇവരുടെ ഒപ്പം ചെറിയ ചെറിയ വേഷങ്ങളിലൂടെ വിവിധ സിനിമകളിൽ തിളങ്ങി നിൽക്കുന്ന ദീപിക കാമിയാഹ് ഇപ്പോൾ ഡിസൈനർ സ്‌റ്റോറുകളാണ് തുടക്കമിട്ടിരിക്കുന്നത്. ബോളിവുഡ് സെലിബ്രിറ്റികളുടെ അടക്കം നിരവധിപ്പേരുടെ ഇന്റീരിയർ ഡിസൈനിങ് അടക്കമുള്ള ജോലികൾ ഏറ്റെടുത്തു ചെയ്യുന്ന കമ്പനിയാണ് പോൾ യാദവ് എന്ന പുതുനിര യുവനടി ചെയ്യുന്നത്.
ഇത്തരത്തിൽ ബാംഗ്ലൂരിലെ സ്റ്റാർട്ട് അപ്പുകളിൽ തെലുങ്കിലെ പ്രമുഖ നടൻമാരും നടിമാരും ഇപ്പോൾ തന്നെ വിവിധ സംരംഭങ്ങൾക്കു തുടക്കമിട്ടിട്ടുണ്ട്.