ടവ്വല്‍ കൊണ്ട് ശരീരം പകുതി മറച്ച് നില്‍ക്കുന്ന കത്രീനയുടെ ചിത്രം വൈറലാകുന്നു. മാരിയോ ടെസ്റ്റിനോയാണ് ഈ ചിത്രങ്ങള്‍ ക്യമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ടവ്വല്‍ സീരിസെന്ന മനോഹരമായ ഷൂട്ടിങ് അനുഭവത്തിന് ക്യാമറമാനായ മാരിയോ ടെസ്റ്റിനോയോട് നന്ദി പറഞ്ഞാണ് കത്രീന ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഇനിയും ഇത്തരത്തിലുളള ചിത്രങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് കത്രീന പറയുന്നു.
മൂന്നു ലക്ഷത്തിനടുത്ത് ആളുകളാണ് ഇതിനോടകം ഈ ചിത്രം കണ്ടത്. നിരവധി കമന്റുകളും വരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കത്രീന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നത്. രണ്ട് ദിവസം കൊണ്ട് വണ്‍ മില്യണ്‍ ഫോളോവേര്‍സും നടി സ്വന്തമാക്കി. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മാരിയോ ടെസ്റ്റിനോയുടെ പ്രത്യേക ഷൂട്ടിങ് സീരിസിന്റെ ഭാഗമാവുന്ന ആദ്യ ബോളിവുഡ് താരം കൂടിയാണ് കത്രീന