കൊല്ലം: നോക്കുകൂലിയുടെ പേരില്‍ കേരളത്തിലെ തൊഴിലാളികള്‍ക്കാകെ നാണക്കേണ്ടുണ്ടാക്കിയ നിരവധി സംഭവങ്ങളുണ്ട്. ആര് പണിയെടുത്താലും കൂലി ഞങ്ങള്‍ക്ക് ലഭിക്കണമെന്ന കേരളത്തില്‍ മാത്രമുള്ള ഗുണ്ടായിസം. വ്യവസായിയും പൊതുപ്രവര്‍ത്തകനുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മുതല്‍ മുന്ന് സെന്റില്‍ കൂരവയ്ക്കുന്നവര്‍വരെ ഈ ഗുണ്ടായിസത്തിന് ഇരയായിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമം മൂലം നോക്കുകൂലി നിരോധിക്കുകയും ചെയ്തു. എങ്കിലും ചില സംഘടനകള്‍ മസില്‍ പവറിന്റെ കരുത്തില്‍ ഗുണ്ടായിസം തുടരുകയാണ്.
ഏറ്റവും ഒടുവില്‍ നോക്കുകൂലിയുടെ ഇരയായാത് ഇതരം സംസ്ഥാനത്ത് നിന്നും ജിവിക്കാന്‍ വേണ്ടി കേരളത്തിലെത്തിയ പാവപ്പെട്ട തൊഴിലാളികളാണ്. ആന്ദ്രയില്‍ നിന് ചൂലുമായെത്തിയ പതിനഞ്ചംഗ സംഘത്തെയാണ് സി ഐ ടിയുക്കാര്‍ പിടിച്ചുപറി നടത്താന്‍ ശ്രമിച്ചത്. കൊല്ലത്താണ് ചൂല് വില്‍ക്കാന്‍ എത്തിയ അന്യസംസ്ഥാന തൊഴിലാളികള്‍ നോക്കുകൂലി നല്‍കാത്തതിന്റെ പേരില്‍ ഒരു വിഭാഗം സിഐടിയു പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് ചൂല് കടത്തിക്കൊണ്ടു പോയത്. നോക്കുകൂലി നല്‍കാത്തതിന് തെരുവ് കച്ചവടക്കാരുടെ ചൂല് കെട്ടോടെ കൊണ്ട് പോകുകയായിരുന്നു.
വില്‍പ്പനക്കായി കൊല്ലത്തെത്തിച്ച ചൂലുകളാണ് സിഐടിയു പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് കൊണ്ടുപോയത്. തെരുവും സംഘം ചൂലുമായി എത്തിയപ്പോള്‍ ഇറക്കുകൂലിയായി മൂവായിരത്തോളം രൂപയാണ് ചോദിച്ചത്. തങ്ങളുടെ പക്കല്‍ ഇത്രയും തുകയില്ലെന്നും 300, 400 രൂപ നല്‍കാന്‍ തയ്യാറാണെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, ഇതിന് വഴങ്ങാതെ മൂന്ന് ബൈക്കിലെത്തിയവര്‍ ബലം പ്രയോഗിച്ച വില്‍ക്കാന്‍ കൊണ്ടുവന്ന ചൂല് എടുത്തു കൊണ്ട് പോകുകയായിരുന്നു. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ ഇവര്‍ പൊലീസ് സ്റ്റേഷനിലുമെത്തി.
ഇവിടുത്തെ നോക്കു കൂലി സമ്പ്രദായത്തെ കുറിച്ചൊന്നും ഈ തെരുവുകച്ചവടക്കാര്‍ക്ക് അറിവില്ലായിരുന്നു. സിഐടിയു പ്രവര്‍ത്തകരാണ് ചൂലുമായി കടന്നുകളഞ്ഞത്.
ആന്ദ്രാ സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്ത ചൂല് പാര്‍ട്ടി ഓഫിസില്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ സി ഐ ടിയുവിന്റെ ഗുണ്ടായിസം തെളിഞ്ഞിരിക്കുകയാണ്. തെരുവ് കച്ചവടം നടത്തി പട്ടിണിമാറ്റാന്നെത്തുവരോടേപോലും പിടിച്ചുപറിക്കുന്ന സഖാക്കളുടെ നെറികേടിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.