തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായി ജാനു മത്സരിക്കുമെന്ന കാര്യ ഏകദേശം ഉറപ്പായതോടെ ഗോത്രമാഹാസഭയില്‍ ഗീതാനന്ദന്റെ നേതൃത്വത്തില്‍ പിളര്‍പ്പിന് സാധ്യത. ജാനുവിനെതിരെ മേധാപട്ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയതും ഇതിന്റെ ഭാഗമായിരുന്നു. എന്‍ഡിയുടെ ഭാഗമായി മത്സരിച്ചാല്‍ ജാനുവിനെതിരെ നിരവധി കള്ളക്കഥകളും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുമെന്നാണ് ജാനുവിനൊപ്പം നില്‍ക്കുന്നവര്‍ പറയുന്നത്. അതേ സമയം നില്‍പ്പ് സമരമുള്‍പ്പെട ഗോത്രമഹാസഭയുടെ സമരത്തിന് ശക്തമായ പിന്തുണ നല്‍കിയ ക്രിസ്ത്യന്‍ സംഘടനകള്‍ ജാനു മത്സരിക്കുന്നതിനെ പിന്തുണച്ചയാതായാണ് റിപ്പോര്‍ട്ട്. അടുത്ത കാലത്തായി ഈ സംഘടനകളാണ് ജാനുവിനെ സഹായിക്കുന്നത്. നില്‍പ്പ് സമരത്തിന് നേതൃത്വതം നല്‍കിയ എറണാകുളം ജില്ലയിലെ ഒരു വൈദികനാണ് ഇതിനായുള്ള പിന്തുണ ജാനുവിനെ അറിയിച്ചത്.
ഫാസിസത്തിനെതിരെ നടന്ന മനുഷ്യ സംഗമംപോലുള്ള പരിപാടിയില്‍ പങ്കെടുത്ത സി.കെ ജാനു ബി.ജെ.പിക്കൊപ്പം ചേരുന്നത് അവരുടെ നിലപാടില്‍ നിന്നുള്ള പിന്നോട്ടുപോക്കാണെന്ന് ഗീതാനന്ദന്‍ പറഞ്ഞു. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സി.കെ ജാനു മത്സരിക്കുന്നതില്‍ വിയോജിപ്പുണ്ടെന്നും ഗീതാനന്ദന്‍ തുറന്നടിച്ചു. സുല്‍ത്താന്‍ ബത്തേരി സീറ്റില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ജാനു മത്സരിക്കുമെന്നും പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഗീതാനന്ദന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം സംഘടനാപരമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ആദിവാസി ഗോത്രമഹാസഭാ വ്യക്തമാക്കി. ഇത് ജാനുവിന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് ഗീതാനന്ദന്‍ പറഞ്ഞു. ബി.ജെ.പിക്കൊപ്പം മത്സരിക്കുന്നതില്‍ നിന്ന് ജാനു പിന്മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫാസിസ്റ്റ് ശക്തിയായ ബി.ജെ.പിക്കൊപ്പമുള്ള ജാനുവിന്റെ മുന്നോട്ട് പോക്കിനെ ഒരുതരത്തിലും ന്യായീകരിക്കാനാകില്ല. ആദിവാസി മുന്നേറ്റത്തിന് തീര്‍ത്തും ഘടകവിരുദ്ധമായ തീരുമാനമാണ് ജാനുവിന്റേത്. സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാലും സി.കെ ജാനു പരാജയപ്പെടുമെന്നും ഗീതാനന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തേയും സികെ ജാനു ബിജെപിക്കൊപ്പം ചേരുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. അന്ന് അത് ജാനു നിഷേധിച്ചെങ്കിലും വീണ്ടും ജാനുവിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കുമ്മനം നടത്തുന്നത് ഇവര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്. പാര്‍ട്ടിയില്‍ നിന്നും അകന്നു നില്‍ക്കുന്ന ജനവിഭാഗങ്ങളെ ഒരുമിച്ചു കൊണ്ട് വരിക എന്ന നീക്കത്തിന്റെ ഭാഗമായി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് സംസ്ഥാന ഘടകം ആദിവാസി ഗോത്ര സഭയെ സമീപിച്ചത്. ഇടത്‌വലത് മുന്നണികള്‍ തന്നെ അംഗീകരിച്ചിട്ടില്ലെന്നും ബി.ജെ.പിയാണ് തനിക്ക് അംഗീകാരം നല്‍കിയതെന്നുമാണ് ജാനുവിന്റെ വിശദീകരണം. ഇതിനെ വ്യക്തിപരമായ പരാമര്‍ശം മാത്രമായാണ് കാണാന്‍ കഴിയുകയെന്നും തന്റെ നിലപാടുകള്‍ ബി.ജെ.പിക്ക് മുന്നില്‍ അടിയറവ് വെക്കുന്നതാണ് ജാനുവിന്റെ തീരുമാനമെന്ന് പറഞ്ഞ ഗീതാനന്ദന്‍, ആദിവാസി ഗോത്രമഹാസഭ ജാനുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി.