![](https://dailyindianherald.com/wp-content/uploads/2017/01/ckp.png)
കമ്മ്യൂണിസ്റ്റ് വിപ്ലവ നായകന്‍ ചെഗുവേരയെ പ്രകീര്‍ത്തിച്ചതിനും കമലിനും എംടി വാസുദേവന്‍ നായര്‍ക്കും പിന്തുണ പ്രഖ്യാപിച്ചതിനും ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് സികെ പത്മനാഭനെ ബിജെപി നേതൃയോഗങ്ങളില്‍ വിചാരണ ചെയ്തു..സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ സികെപിയില്‍ നിന്ന് വിശദീകരണം തേടിയതായി സൂചന.സംഘടനാ തലത്തില്‍ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കെ മാപ്പു പറഞ്ഞാലല്ലാതെ സികെപിക്ക് നടപടി ഒഴിവാക്കാനാകില്ല.
നടപടി വേണമെന്ന നിലപാടിലാണ് ആര്‍എസ്എസ്.സിപിഐഎംല്‍ ചേരാനുളള നീക്കമാണ് സികെപി നടത്തുന്നതെന്ന സംശയം ബിജെപിക്കുണ്ട്.സംസ്ഥാന സമിതി വരെ കാത്തിരിക്കാതെ കോര്‍കമ്മിറ്റിയില്‍ കാര്യങ്ങള്‍ തീരുമാനിക്കാനാണ് നീക്കം.കമലിനെ പരസ്യമായി വിമര്‍ശിച്ച് താന്‍ സികെപിക്കെതിരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനവും വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം ചെഗുവേര പരാമര്‍ശത്തില്‍ വിശദീകരണവുമായി ബിജെപി നേതാവ് സി.കെ പത്മനാഭന്‍. യുവാക്കള്‍ ചെഗുവേരയെക്കുറിച്ച് വായിക്കുകയും അറിയുകയുമാണ് വേണ്ടതെന്നാണ് താന്‍ പറഞ്ഞത്. അല്ലാതെ ചെഗുവരേയെ മാതൃകയാക്കണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നാണ് സി.കെ പത്മനാഭന്റെ വിശദീകരണം. കോട്ടയത്ത് നടന്ന ബിജെപിയുടെ കോര്‍കമ്മിറ്റി യോഗത്തില്‍ സി.കെ പത്മനാഭന്റെ ചെഗുവേര പരാമര്‍ശം തള്ളിക്കളയുകയും അദ്ദേഹത്തിനെതിരെ വിമര്‍ശനം ഉയരുകയും ചെയ്തു. അതേസമയം സികെപിക്കെതിരെ നടപടിയോ, നടപടി നിര്‍ദേശമോ കോര്‍കമ്മിറ്റിയില്‍ ഉണ്ടായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
ഉച്ചയ്ക്കുശേഷം കോര്‍കമ്മിറ്റിയില്‍ സികെ പത്മനാഭന്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ എ.എന്‍ രാധാകൃഷ്ണന്‍ പുറത്തേക്ക് ഇറങ്ങി വന്നാണ് പത്മനാഭനെ സ്വീകരിച്ചത്.ഇരുവരും നിറഞ്ഞ ചിരിയോടെ തോളില്‍ കൈയിട്ടാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കിയതും.സി.കെ പത്മനാഭന്‍ തന്റെ നേതാവാണെന്നായിരുന്നു എ.എന്‍ രാധാകൃഷ്ണന്റെ പ്രതികരണം.
കേരളത്തിലെ യുവാക്കളെ അക്രമത്തിലേക്ക് നയിക്കുന്നതിന് പിന്നില്‍ ചെഗുവേരക്ക് വലിയ പങ്കുണ്ടെന്നും അതിനാല്‍ ചെയുടെ ചിത്രങ്ങള്‍ കേരളത്തില്‍ നിന്നെടുത്തു മാറ്റണമെന്ന് പറഞ്ഞ എഎന്‍ രാധാകൃഷ്ണനെ തള്ളിയാണ് സികെ പത്മനാഭന്‍ രംഗത്തെത്തിയത്.ചെയെക്കുറിച്ച് ഒന്നും പഠിക്കാതെ മുന്‍വിധിയോടു കൂടിയാണ് ഓരോരുത്തരും പ്രതികരിക്കുന്നത്. സത്യത്തില്‍ പ്രതികരണം അര്‍ഹിക്കാത്ത വാക്കുകളാണിവ.
ചെയെ കുറ്റം പറയുന്നവര്‍ ബൊളീവിയന്‍ ഡയറീസ് എന്ന പുസ്തകകമൊന്നു വായിക്കണം. ഇവിടെത്തെ ഗാന്ധിയന്‍ ജനാധിപത്യ സമരത്തിന്റെ രീതി പോലെ തന്നെയാണ് അവിടെ സായുധ സമരം. വിപ്ലവത്തിനു ശേഷം വലിയ മന്ത്രി സ്ഥാനം ലഭിച്ചിട്ടും ലാറ്റിനമേരിക്കയിലെ ജനങ്ങളുടെ സ്വാതന്ത്യത്തിന് വേണ്ടി അതു ഉപേക്ഷിച്ചയാളാണ്. യുവാക്കള്‍ ചെയെ പഠിക്കണം. അത് പണ്ടും ഇപ്പോഴും പറഞ്ഞിട്ടുണ്ടെന്നും സികെ പത്മനാഭന്‍ പറഞ്ഞു.ഗാന്ധിക്കു തുല്യമാണ് ചെയെന്നും സികെ പത്മനാഭന്‍ പറഞ്ഞിരുന്നു.