ഫ്ലക്സില്‍ സരിത; സെക്രട്ടേറിയറ്റ് ജീവനക്കാരുടെ കൂട്ടയടി

തിരുവനന്തപുരം : സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റ് വളപ്പില്‍ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി ഇടതു അനുകൂല സംഘടനപ്രവര്‍ത്തകര്‍ ഇന്നലെ സെക്രട്ടറിയേറ്റ് വളപ്പില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതിനെതിരെ ഭരണ അനുകൂല സംഘടനകളും ഫഌക്‌സ് ബോര്‍ഡ് ഉയര്‍ത്തി. ഇത് ഇരുകൂട്ടരും നശിപ്പിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളിച്ചും, തമ്മില്‍ തല്ലിയും ജീവനക്കാര്‍ കൊമ്പു കോര്‍ത്തതോടെ സെക്രട്ടറിയേറ്റ് പരിസരം യുദ്ധഭൂമിയായി.

 

പോലീസ് ഇടപെട്ടിട്ടും സ്ഥിതിഗതികള്‍ ശാന്തമായില്ല. തുടര്‍ന്ന് മുതിര്‍ന്ന സംഘടനാ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഇതേ തുടര്‍ന്ന് സെക്രട്ടറിയേറ്റ് വളപ്പിലെ ഫഌക്‌സ് ബോര്‍ഡുകളെല്ലാം നീക്കം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു വിലക്കുള്ള മേഖലയിലാണ് ജീവനക്കാരുടെ ഈ നടപടികള്‍.സോളര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കളിയാക്കിയുള്ള ഫ്ലക്സുകള്‍ ഇടതു സംഘടനകള്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top