വളർന്നു വരുന്നഅഭിഭാഷകരുടെ അഭിരുചി പരിശോധിക്കുന്നതിനായി മത്സരങ്ങൾ അത്യാവശ്യം : ജസ്റ്റിസ് സുനിൽ തോമസ്

തിരുവനന്തപുരം: കേരള ലാ അക്കാദമി മൂട്ട് കോർട്ട് സൊസൈറ്റിയുടെയും ക്ലൈൻ്റ് കൺസൽട്ടിംഗ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന ഇരുപത്തിയൊന്നാമത് നാഷണൽ  ക്ലയിന്റ് കൺസൽട്ടിഗ് കോമ്പറ്റീഷൻ 2021 നവംബർ 11 വൈകുന്നേരം 5.30ന് വെർച്വലായി കേരള  ഹൈകോർട്ട് ജഡ്ജി സുനിൽ തോമസ് ഉദ്ഘാടനം നിർവഹിച്ചു.

ക്ലയിന്റ് കൺസൾട്ടിംഗ് മത്സരങ്ങൾ വളർന്നുവരുന്ന അഭിഭാഷകരുടെ അഭിരുചി പരിശോധിക്കുന്നതിനായി വളലെ അധികം ഉപയോഗ പ്രദമാണെന്ന് ഹൈക്കോടതി ജഡ്ജി അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുൻ നിയമ ഉപദേശ്ടാവ് ഡോ. എൻ. കെ. ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലാ അക്കാദമി ഡയറക്ടർ അഡ്വ. നാഗരാജ്  നാരായണൻ, പ്രൊഫ. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഹരീന്ദ്രൻ കെ. സ്വാഗതവും മൂട്ട് കോർട്ട് സൊസൈറ്റി ജനറൽ സെക്രട്ടറി ഡോ. ദക്ഷിണ സരസ്വതി നന്ദിയും രേഖപ്പെടുത്തി.

Top