വിമാനയാത്രീകരെ ആശങ്കയിലാഴ്ത്തി ആകാശ ഗര്‍ത്തങ്ങള്‍ വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍. ഇത്തരം കുഴികളില്‍ അകപ്പെടുന്നത് വിമാനയാത്രക്കാരെ സംബന്ധിച്ചിടത്തോളം വളരെ പേടിപ്പെടുത്തുന്ന അവസ്ഥയാണ്. ‘ റ്റര്‍ബ്യലന്‍സ്’ എന്നാണീ അവസ്ഥ പൊതുവെ അറിയപ്പെടുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന കാര്യമായ മാറ്റങ്ങളാണ് ഇത്തരത്തില്‍ വിമാനങ്ങള്‍ ആകാശ ഗര്‍ത്തങ്ങളില്‍ അകപ്പെടുന്നതിന് പ്രധാന കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
വിമാനങ്ങള്‍ ആകാശഗര്‍ത്തങ്ങളില്‍ അകപ്പെടുന്ന സംഭവങ്ങള്‍ സമീപകാലത്ത് മൂന്നിരട്ടിയായി വരെ വര്‍ധിച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നത്. ആഗോള താപനമാണിതിന് പ്രധാനപ്പെട്ട കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്.
ഭാവിയില്‍ വിമാനങ്ങള്‍ ഈ പ്രശ്‌നത്തില്‍ അകപ്പെടുുന്നത് ഇനിയും വര്‍ധിക്കുമെന്നാണ് റീഡിങ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്. ജേണല്‍ അഡ്വാന്‍സസ് ഇന്‍ അറ്റ്‌മോസ്ഫറിക് സയന്‍സില്‍ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശരാശരി ‘ റ്റര്‍ബ്യലന്‍സ്’ ഭാവിയില്‍ 149 ശതമാനമെങ്കിലും വര്‍ധിക്കുമെന്നാണീ പഠനം മുന്നറിയിപ്പേകുന്നത്.
മിതമായ നിരക്കിലുള്ളതും കടുത്ത നിരക്കിലുള്ളതുമായ ആകാശ ഗര്‍ത്തത്തില്‍ പെടലില്‍ 127 ശതമാനവും മിതമായ നിരക്കിലുള്ള ‘ റ്റര്‍ബ്യലന്‍സ്’ 94 ശതമാനം വര്‍ധിക്കുമെന്നും ലൈറ്റ് ടു മോഡറേറ്റ് റ്റര്‍ബ്യലന്‍സ് 75 ശതമാനം വര്‍ധിക്കുമെന്നും ഈ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു. ജെറ്റ് സ്ട്രീമുകളില്‍ കടുതത്ത കാറ്റുകളുണ്ടാകുന്നതാണിതിന് കാരണമെന്നും തെളിഞ്ഞിട്ടുണ്ട്. അസ്ഥിരമായ കാറ്റുകളാണ് വിമാനങ്ങള്‍ ആകാശഗര്‍ത്തങ്ങളില്‍ പെടുന്നതിന്റെ പ്രധാന കാരണമെന്ന് ഈ പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. പോള്‍ വില്യംസ് ചൂണ്ടിക്കാട്ടുന്നു.
വിമാനങ്ങള്‍ ഇത്തരത്തില്‍ ആകാശ ഗര്‍ത്തങ്ങളില്‍ അകപ്പെടുന്നതിന്റെ ഫലമായി ചിലപ്പോള്‍ ഇതിലുള്ള യാത്രക്കാരും ക്രൂ അംഗങ്ങളും മുകളിലേക്ക് എടുത്തെറിയപ്പെടുകയും സീലിംഗിലിടിച്ചും നിലത്ത് വീണും പരുക്കേറ്റ് ആശുപത്രിയലാകുന്നതിനുള്ള സാധ്യതകളേറെയാണെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. വായുവിന്റെ രണ്ട് മാസുകള്‍ വ്യത്യസ്തമായ വേഗതയുമായി കൂട്ടി മുട്ടുമ്പോഴാണ് വിമാനം ഇത്തരത്തില്‍ കുലുങ്ങാനിടയാകുന്നത്.