പാരിസ്: സ്വന്തം കിടപ്പറ രംഗങ്ങള്‍ ഫുട്ബാള്‍ താരം അബദ്ധത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. കാമറൂണ്‍ താരമായ ക്ലിന്റണ് ജേയ്ക്കാണ് മദ്യലഹരിയില്‍ അമളിപറ്റിയത്. ആയിരക്കണക്കിന് പേര് ക്ലിന്റന്റെ കിടപ്പറ രംഗങ്ങള്‍ സ്നാപ്പ് ചാറ്റില്‍ ലൈവായി കണ്ടു.
മാര്സലേയുടെ താരമായിരുന്ന ക്ലിന്റണ് ഡൈനാമോ മോസ്കോയുടെ പുതിയ കരാര്‍ ലഭിച്ചിരുന്നു. ഇത് ആഘോഷിക്കാനായി 25-കാരനായ താരം നന്നായി മദ്യപിക്കുകയും ചെയ്തു. തന്റെ തന്നെ പുതിയ കരാറിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഗൂഗിളിലില്‍ വായിക്കാന്‍ ശ്രമിക്കവെ കൈ തട്ടി അബദ്ധത്തില്‍ സ്നാപ്പ് ചാറ്റ് ലൈവ് ഓണാകുകയായിരുന്നു.
അക്കിടി പറ്റിയത് മനസിലാക്കി ക്ലിന്റണ് ഈ വീഡിയോ പിന്‍വലിച്ചിരുന്നു. എന്നാല്‍ അതിനുമുമ്പുതന്നെ അജ്ഞാതയായ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിന്റെ ദൃശ്യങ്ങള്‍ നിരവധിയാളുകള്‍ കണ്ടു കഴിഞ്ഞിരുന്നു.
ഗൂഗിളില്‍ വാര്‍ത്തകള്‍ നോക്കുന്നതിനിടെ അബദ്ധത്തില്‍ തന്റെ സ്നാപ്ചാറ്റ് സ്റ്റോറി ഓണാകുകയായിരുന്നു. താന്‍ മദ്യലഹരിയിലായിരുന്നുവെന്നും ഇത് അബദ്ധത്തില്‍ സംഭവിച്ചുപോയതാണെന്നും ക്ലിന്റണ് ജേ പിന്നീട് പ്രതികരിച്ചു.