നായക നടിയുടെ പര്‍ദ്ദ വലിച്ചുകീറി; നഗ്നനത മറയ്ക്കാന്‍ ഷാള്‍ ഉപയോഗിച്ചപ്പോള്‍ അതും വലിച്ചുമാറ്റി; സംവിധായകന്‍ പീഡന കേസില്‍ കുടുങ്ങും

സിനിമാ ചിത്രീകരണത്തിന്റെ മറവില്‍ നായിക നടിയെ നായകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി സൂചന. ഷൂട്ടിങ്ങിനിടെ വസ്ത്രം വലിച്ചുകീറിയെന്ന നടിയുടെ പരാതിയാണ് പുതിയ വഴിത്തിരിവിലേയ്ക്ക നീങ്ങുന്നത്. അതേ സമയം

സിനിമ ചിത്രീകരണത്തിനിടെ നായികയുടെ വസ്ത്രം കീറിയ സംഭവത്തില്‍ പൊലീസ് കാമറ ദൃശ്യങ്ങള്‍ പരിശോധിക്കും. പരാതിയുടെ വസ്തുത അറിയുന്നതിന് ക്യാമറ പിടിച്ചെടുക്കുമെന്നും കാളിയാര്‍ പൊലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൊഴി നല്‍കുന്നതിനായി തൃശൂര്‍ സ്വദേശിനിയായ നായിക നടിയോട് സ്‌റ്റേഷനില്‍ ഹാജരാകാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ദൈവം സാക്ഷി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.
നടിയുടെ പരാതിയില്‍ സംവിധായകന്‍ തിരുവനന്തപുരം സ്വദേശി സ്‌നേഹജിത്തിനെതിരെ പൊലീസ് കേസെടുത്തു.

ചിത്രീകരണത്തിനിടെ മുന്നറിയിപ്പ് കുടാതെ വസ്ത്രം വലിച്ചു കീറിയെന്നാണ് നടിയുടെ പരാതി. ഷുട്ടിങ് സംഘം സ്ഥലം വിട്ടതിനാല്‍ ഇവരെ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. നടിയെ ബന്ധപ്പെട്ടെങ്കിലും സ്ഥലത്ത് ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. മുന്നറിയിപ്പില്ലാതെ വസ്ത്രം കീറിയെന്ന് ആരോപിച്ച് സ്‌നേഹജിത്തിനെതിരെ തൊടുപുഴ വനിതാ സെല്ലിലാണ് നായിക നടി പരാതി നല്‍കിയത്.
പര്‍ദ ധരിച്ചിരുന്ന നടിയുടെ വസ്ത്രം നായകന്‍ അപ്രതീക്ഷിതമായി വലിച്ചുകീറിയതിനെ തുടര്‍ന്ന് നടി പെട്ടന്ന് ഷാള്‍ കൊണ്ട് ശരീരം മറച്ചുവെങ്കിലും സ്‌നേഹജിത്ത് അതും വലിച്ചു കീറിയെന്നാണ് പരാതി

Top