പാലാ: സാമ്പത്തിക പ്രതിസന്ധികളിലും സര്‍ക്കാറിന്‍െറ മുദ്രാവാക്യമായ കരുതലിനും വികസനത്തിനും എല്ലാക്കാലത്തും കരുത്തേകിയത് ധനമന്ത്രി കെ.എം. മാണിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തില്‍ കഴിഞ്ഞഅഞ്ച് വര്‍ഷത്തിനിടെ വന്‍ വികസനമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് പതിറ്റാണ്ടുകള്‍ പാലായുടെ ജനപ്രതിനിധിയായ മന്ത്രി കെ.എം. മാണിയുടെ നിയമസഭാ സാമാജികത്വ സുവര്‍ണ്ണജൂബിലി ആഘോഷവും നഗരസഭ നിര്‍മ്മിച്ച സുവര്‍ണ്ണജൂബിലി സ്മാരക മന്ദിരത്തിന്‍്റെ ഉദ്ഘാടനവും പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോട്ടറി മേഖലയിലെ ദീര്‍ഘവീക്ഷണമാണ് കാരുണ്യ ലോട്ടറി. ഇതിലൂടെ ഒരു ലക്ഷം പേര്‍ക്കായി 700 കോടിയോളം നല്‍കാന്‍ കഴിഞ്ഞു. ഇതിലൂടെ ജീവകാര്യണ്യ പ്രവര്‍ത്തനളുടെ കേരളത്തിന്‍െറ അംബാസഡറാണ് മാണി.
കേരളത്തിലുണ്ടായ നിരവധി വികസന പ്രവര്‍ത്തനങ്ങളില്‍ മന്ത്രി മാണിയുടെ മാന്ത്രിക സ്പര്‍ശം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. കെ.എം. മാണിയാണ് ഇന്നത്തെ താരം. പാലാക്കാര്‍ കെ.എം. മാണിയെ ഇടതടവില്ലാതെ സ്നേഹിച്ചു. തലമുറകള്‍ മാറിമാറി വന്നെങ്കിലും ജനങ്ങള്‍ക്ക് മാറ്റമുണ്ടാകാതെ രണ്ട് തലമുറകള്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഐടി രംഗത്ത് കേരളത്തിനുണ്ടായ നേട്ടത്തില്‍ മന്ത്രി കെ.എം. മാണിക്ക് നിര്‍ണ്ണായക പങ്കാണ് ഉള്ളതെന്നും അദേഹം പറഞ്ഞു. മന്ത്രി പി. ജെ. ജോസഫ്, ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, സി.എഫ്. തോമസ് എംഎല്‍എ, എംപിമാരായ ജോസ് കെ. മാണി, ആന്‍േറാ ആന്‍്റണി, അഡ്വ. ജോയി എബ്രഹാം, എംഎല്‍എമാരായ ജോസഫ് വാഴയ്ക്കന്‍, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, മുന്‍ എംപിമാരായ ഫ്രാന്‍സീസ് ജോര്‍ജ്, വക്കച്ചന്‍ മറ്റത്തില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്റ് നിര്‍മ്മലാ ജിമ്മി, തോമസ് ചാഴികാടന്‍, ഡിസിസി പ്രസിഡന്‍്റ് ടോമി കല്ലാനി, ഇ.ജെ. ആഗസ്തി, പി.എം. ഷെരീഫ്, ജില്ലാ ബാങ്ക് പ്രസിഡന്‍്റ് ഫിലിപ്പ് കുഴികുളം, കെ.എസ്എഫ്ഇ ചെയര്‍മാര്‍ പി.ജെ.ജോസ്, വനിതാ കമ്മീഷന്‍ അംഗം ലിസി ജോസഫ്, എന്‍എസ്എസ് താലൂക്ക് പ്രസിഡന്‍്റ് സി.പി. ചന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിച്ചു. മൂന്ന് നിലകളിലായി പണി കെട്ടിടത്തില്‍ ഓരോ നിലകളിലും 21 മുറികള്‍ വീതമുള്ള കെട്ടിടത്തിലെ മുഴുവന്‍ മുറികളും നിര്‍മ്മാണവേളയില്‍തന്നെ ലേലത്തില്‍ പോയിരുന്നു. 36000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് പൂര്‍ത്തിയാക്കിയത്്. കോംപ്ളക്സിന്‍െറ മുന്‍ഭാഗത്തായി 10 ബസുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാവുന്ന വിധത്തിലുള്ള ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ബസ് ഷെല്‍ട്ടറിന്‍്റെ മുന്‍ഭാഗത്തായി 18 മീറ്റര്‍ വീതിയില്‍ 50 മീറ്റര്‍ നീളത്തില്‍ വെയ്റ്റിങ് ഏരിയായും തിരിച്ചിട്ടുണ്ട്. വെയ്റ്റിംഗ് ഏരിയായുടെ കുടിവെള്ളവും ടെലിവിഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2500 ചതുരശ്ര അടിയിലാണ് ടോയ്ലറ്റ് സമുച്ചയം നിര്‍മ്മിക്കുന്നത്.