തിരുവനന്തപുരം:ബിജുരാധാകൃഷ്ണനുമായുള്ള സംഭാഷണ കാര്യം പറയാന്‍ ക്ലിഫ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ പീഡിപ്പിച്ചതെന്ന് സരിതാ നായര്‍. അന്ന് സംഭവിച്ച കാര്യങ്ങള്‍ മുഴുവന്‍ കത്തിലുണ്ട്. പുറത്ത് ചര്‍ച്ചചെയ്യാന്‍ കഴിയാത്തത് കൊണ്ടാണ് കത്ത് പുറത്ത് വിടാതിരുന്നത്. ഇപ്പോള്‍ കത്ത് പുറത്ത് വിട്ടത് താന്നല്ലെന്നും സരിത പറഞ്ഞു. എമര്‍ജിങ് കേരളയുടെ അടുത്ത ദിവസമാണ് ക്ലിഫ് ഹൗസില്‍ എത്തിയത്. മുട്ടിന് വേദനയായിതിനാല്‍ മുഖ്യമന്ത്രി വിശ്രമിക്കുകയായിരുന്നു.
അന്ന് അധികം സന്ദര്‍ശകര്‍ ഉണ്ടായിരുന്നില്ലെന്നു സരിത പറഞ്ഞു. പുതുപള്ളിയിലെ ഏതാനും പേരോട് മുഖ്യമന്ത്രി സംസാരിച്ചിരിക്കുകയായിരുന്നു താനെത്തിയപ്പോള്‍ അവരെ ഒഴിവാക്കി. വളരെ പ്രധാനപ്പെട്ട കാര്യം പറയാനുണ്ടെന്ന് പറഞ്ഞാണ ്കട്ടിലനരികിലെ ചൂരല്‍ കസേരലയില്‍ ഇരിക്കാന്‍ പറഞ്ഞത്. പിന്നീടുണ്ടായ കാര്യങ്ങള്‍ താനൊരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നുവെന്ന് സരിത പറഞ്ഞു. കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാന്‍ ശതമാനം തെളിവുകളും തന്റെ കയ്യിലുണ്ട്. എന്റെ മാത്രമല്ല മറ്റ് സ്ത്രീകളുടെ സംഭാഷണ ശകലങ്ങളും തെളിവായി നല്‍കും. വീഡിയോ ഉള്‍പ്പെടെ പുറത്ത് വന്നാല്‍ താന്‍ കുറ്റക്കാരിയല്ലെന്നും സരിത പറഞ്ഞു.
തന്നെ ഉപയോഗിച്ച ശേഷം പലര്‍ക്കും നമ്പര്‍ കൈമാറി. കേന്ദ്രമന്ത്രിയെ കാണാനുള്ള നീക്കത്തിനിടയിലാണ് രമേഷ് ചെന്നിത്തലയുടെ സ്റ്റാഫായിരുന്ന പ്രതീഷ് കേന്ദ്രമന്ത്രിക്ക് മുന്നില്‍ തന്നെ മറ്റൊരുതരത്തില്‍ അവതരിപ്പിച്ചത്. ഇയാളെ കുറിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്ന് അയാളെ സ്റ്റാഫില്‍ നിന്ന് മാറ്റിയതായും സരിത പറഞ്ഞു. ആര്യാടന്‍ മുഹമ്മദിനെ കാണാന്‍ നിര്‍ദ്ദേശിച്ചത് മുഖ്യമന്ത്രി തന്നെയാണ് ആര്യാടനില്‍ നിന്നും മോശമായ പെരുമാറ്റമാണ് ഉണ്ടായത്. കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമല്ലെന്ന് തെളിയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ സരിത വെല്ലുവിളിച്ചു. കേരള പോലീസൊഴികെയുള്ള ഏത് ഏജന്‍സി അന്വേഷിച്ചാലും തെളിവുകള്‍ കൈമാറും. പിതൃതുല്ല്യനായാണ് മുഖ്യമന്ത്രിയ കണ്ടിരുന്നത് അങ്ങിനെയുള്ള ആളില്‍ നിന്ന് ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചില്ല, അത് കൊണ്ടാണ് ഇപ്പോഴും പുറത്ത് പറയാത്തതെന്നും സരിത പറയുന്നു. ഏതെങ്കിലും ഒരു ആവശ്യത്തിന് മന്ത്രിമാരെ സമീപിക്കുന്ന സ്ത്രീകള്‍ ഇത്തരമൊരു അനുഭവമാണ് ഉണ്ടാവുന്നതെന്ന് സരിത പറയുന്നു. പലരും പേടികൊണ്ട് പുറത്ത് പറയാതിരിക്കുകയാണ്.