കണ്ണൂര്‍:മന്ത്രി ഇ.പി.ജയരാജന് ബന്ധുക്കള്‍ക്കായി വഴിവിട്ട നിയമനനം നടത്തി എന്നതില്‍ പ്രതിപക്ഷ്ത്തേക്കാളും സി.പി.എം അണികള്‍ക്കിടയില്‍ അമര്‍ഷം കത്തുകയാണ് .വിവാദ നിയമനത്തില്‍ മന്ത്രിസഭയുടെ ശോഭ തന്നെ കെടുത്തി എന്നതില്‍ എല്ലാവരും ഒരേപോലെ വിശ്വസിക്കുന്നു.മന്ത്രി ഇ.പി. ജയരാജനടക്കമുള്ള ഉന്നത നേതാക്കളുടെ ബന്ധുക്കള്‍ അധികാര കേന്ദ്രങ്ങളിലെ സൂപ്പര്‍ പവറാവുന്നത് ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന നിലപാടിനെതിരാണ്. എന്നാണ് പൊതു ജഹിതവും പാര്-ട്ടി അണികളുടെ വികാരവും . സ്വന്തം മകന്റെ കാര്യത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എം.പി യുമൊക്കെയായ ശ്രീമതി ടീച്ചറും ജാഗ്രത പുലര്‍ത്തണമായിരുന്നു എന്നും കാണ്ണൂര്‍ പാര്-ട്ടിയിലെ പൊതുവികാരം . ഈ പാര്‍ട്ടി നിങ്ങളെ മന്ത്രിയും എം.പി. യുമൊക്കെ ആക്കിയില്ലേ ഇനിയും എന്തിനാണ് അത്യാര്‍ത്തി എന്നാണ് അണികള്‍ ചോദിക്കുന്നത്. അതിനിടെ വ്യവസായ വകുപ്പിലെ സുപ്രധാന പദവികളില്‍ മന്ത്രിബന്ധുക്കളെ തിരുകിക്കയറ്റിയ വിവാദത്തില്‍ മന്ത്രി ഇ.പി ജയരാജന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശകാരം. ഇന്നലെ വൈകിട്ട് കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് ശകാരിച്ചത്. വിവാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്നലെ കണ്ണൂരില്‍ സി.പി.എം നേതാക്കള്‍ പങ്കെടുത്ത ചടങ്ങിനു ശേഷമായിരുന്നു ഇ.പിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയത്. ഈ സമയം ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ജയരാജനേയും പി.കെ. ശ്രീമതി എം.പിയേയും മാറ്റിനിര്‍ത്തിയ ശേഷമാണ് ഇ.പി ജയരാജനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. അടച്ചിട്ട മുറിയില്‍ അരമണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, ജയരാജന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ജയരാജന്‍ രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ആവശ്യപ്പെട്ടു. ജയരാജന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തയച്ചു. നഗ്നമായ അഴിമതിയാണിത്. മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ചെന്നിത്തല വ്യക്തമാക്കി. ജയരാജന്റെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണം. മന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് അദ്ദേഹം തെളിയിച്ചുകളഇഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു.സ്വാശ്രയ സമരം തണുത്തതോടെ സര്‍ക്കാരിനെ അടിക്കാന്‍ ലഭിച്ച വടിയായി പ്രതിപക്ഷം ഇത് ഉപയോഗിക്കുമെന്ന് ഇതോടെ ഉറപ്പായി. ഈ മാസം 17ന് നിയമസഭ വീണ്ടും ചേരുമ്പോള്‍ നടപടികള്‍ പ്രക്ഷുബ്ദമാകുമെന്ന് ഉറപ്പായി.
അതേസമയം, നിയമന വിവാദത്തില്‍ പാര്‍ട്ടിക്കുള്ളിലും ജയരാജന്‍ എതിര്‍പ്പ് നേരിടുകയാണ്. ജയരാജനു കീഴിലുള്ള പല വകുപ്പുകളിലും നിയമനങ്ങള്‍ കുടുംബാക്കാര്‍ക്കും കോഴത്തുക നല്‍കുന്നവര്‍ക്കും വീതം വയ്ക്കുന്നതായി ആരോപണം ശക്തമായി. ഭാര്യാ സഹോദരി പി.കെ ശ്രീമതയുടെ മകന്‍ പി.കെ സുധീര്‍ നമ്പ്യാറിനെ കെ.എസ്.ഐ.ഇ മാനേജിംഗ് ഡയറക്ടറായി നിയമിച്ചത് വിവാദമായതോടെ റദ്ദാക്കിയിരുന്നു.ജയരാജന്റെ സഹോദരന്‍ ഭാര്‍ഗവന്റെ മകന്‍ നിഷാന്തിന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ ക്ലേ ആന്റ് സിറാമിക്‌സ് ജനറല്‍ മാനേജരായി നിയമിച്ചതും ഒരു സഹോദരീ ഭര്‍ത്താവിന്റെ സഹോദര പുത്രനും മറ്റൊരു സഹോദരിയുടെ മകനും വ്യവസായ വകുപ്പിനു കീഴില്‍ ജോലി നല്‍കിയതും വിവാദമായിട്ടുണ്ട്. വകുപ്പുകളിലെ പല നിയമനങ്ങളും ഇടനിലക്കാര്‍ വഴി കോഴത്തുക കൈപ്പറ്റിയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.ജയരാജന്റെ കുടുംബവാഴ്ചയ്ക്കു പുറമേ ആനത്തലവട്ടം ആനന്ദന്റെ മകന്‍, കോലിയണ്‍േങ്കാട് കൃഷ്ണന്‍നായരുടെ മകന്‍, ഇ.കെ നായനാരുടെ കൊച്ചുമകന്‍ എന്നിവരെയും സര്‍ക്കാര്‍ പദവികളില്‍ പ്രതിഷ്ഠിച്ചതും പാര്‍ട്ടിക്കുള്ളില്‍ പുകയുണ്ട്