തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടക്കാര്‍ക്ക് ശമ്പളവര്‍ദ്ധനവ് പ്രഖ്യാപിച്ച നടപടി വിവാദത്തില്‍. കവിയും സിപിഎം സഹയാത്രീകനുമായപ്രഭാവര്‍മ്മയ്ക്കാണ് മുപ്പതിനായിരത്തിലധികംരൂപ വര്‍ദ്ധിപ്പിച്ച് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തത്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പ്രഭാവര്‍മ്മയ്ക്ക് നേരത്തെ ദേശാഭിമാനില്‍ റിസിഡന്റ് എഡിറ്ററായിരിക്കെലഭിച്ചത് അമ്പതിനായിരം രൂപ മാത്രമായിരുന്നു. എന്നാല്‍ പുതിയ ശമ്പള വര്‍ദ്ധനവ് വന്നതോടെ ഒരുലക്ഷത്തി ഇരുപതിനായിരത്തില്‍ മേലെയായി പ്രഭാവര്‍മ്മയുടെ ശമ്പളം. സംസ്ഥാനം കടുത്ത സാമ്പത്തീക പ്രതിസന്ധിയിലാണെന്ന് പറയുന്ന ധനമന്ത്രി ഡോ തോമസ് ഐസക് ഈ ശമ്പള വര്‍ധനവിനെ പിന്തുണയ്ക്കുകയും ചെയ്തു. പ്രഭാവര്‍മ്മയ്ക്ക് പിന്നാലെ മറ്റ് പാര്‍ട്ടി സഹയാത്രീകര്‍ക്കും ശമ്പളവര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് സൂചന.
നിസ്സാര കാര്യങ്ങള്‍ പറഞ്ഞാണ് പ്രഭാവര്‍മ്മയുടെ ശമ്പളം വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാവാണ് പ്രഭാവര്‍മ്മ ശമ്പള വര്‍ദ്ധനയെ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവും ഇറങ്ങിക്കഴിഞ്ഞു. ഈ മാസം ആറിനാണ് പ്രഭാവര്‍മ്മയുടെ ശമ്പളം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയത് (ഏഛ (ഞ)േചീ. 6381/2016 ഏഅഉ). ബ്രിട്ടാസും പ്രഭാവര്‍മ്മയും തമ്മിലെ ഈഗോ ക്ലാഷ് കാരണം ഖജനാവിന് പ്രതിമാസം 30,000ത്തോളം രൂപ അധികമായി നല്‍കേണ്ടി വരുന്നു. മുമ്പ് 87,000 രൂപയോളം വാങ്ങിയിരുന്ന പ്രഭാവര്‍മ്മയുടെ ശമ്പളം പുതിയ ഉത്തരവിലൂടെ ഒരുലക്ഷത്തി പതിനയ്യായിരത്തോളമായാണ് ഉയരുന്നത്.
പൊതുഭരണ വകുപ്പ് തയ്യാറാക്കിയ ഫയല്‍ ഈമാസം നാലിനാണ് മന്ത്രിസഭയുടെ പരിഗണനക്ക് വരുന്നത്. ധനകാര്യവകുപ്പ് കണ്ട് അനുവാദം നല്‍കിയ ഫയലാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയത്.സര്‍ക്കാറിന് സാമ്പത്തിക ബാധ്യത വരുത്തുന്ന ഒന്നാണെന്ന് ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് ശമ്പളവര്‍ദ്ധന നടപ്പില്‍ വരുത്തുന്നതെന്നും ഫയലില്‍ പറയുന്നു.
Also Read :പ്രവാസികളെ കൊള്ളയടിക്കുന്ന ഫെഡറല്‍ ബാങ്ക് …
2016 ഓഗസ്റ്റ് 29നാണ് പ്രഭാവര്‍മ്മയ്ക്ക് 77400115200 ശമ്പളസ്‌കെയില്‍ നിശ്ചയിച്ച് മന്ത്രിസഭ തീരുമാനമെടുത്തത്. (ഢകഉഋ ചീലേ ചീ. 426/16/ജട/ഇങ). എന്നാല്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പുതിയ നിര്‍ദ്ദേശ അനുസരിച്ച് പ്രഭാവര്‍മ്മയുടെ ശമ്പളം കൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് മന്ത്രിസഭയ്ക്ക് മുമ്പാകെ വന്ന നോട്ടില്‍ പറയുന്നു. പ്രഭാവര്‍മ്മയുടെ ജോലിയുടെ പ്രധാന്യം. ഉത്തരവാദിത്തങ്ങള്‍. ജോലിഭാരം എന്നിവ കണക്കിലെടുത്താണ് ശമ്പളം കൂട്ടേണ്ടത്. എന്നാല്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങളുടേയും മറ്റും പ്രസ് റിലീസ് തയ്യാറാക്കുക മാത്രമാണ് എന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ ഉത്തരവാദിത്തം. പുതിയ പദവിയിലും ഇത് മാത്രമാണ് പ്രഭാവര്‍മ്മ ചെയ്യുന്നത്. അപ്പോഴെന്തിനാണ് ശമ്പളവര്‍ദ്ധനവ് എന്നതാണ് ഉയരുന്ന ചോദ്യം.
പ്രഭാവര്‍മ്മയുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിന് ധനകാര്യവകുപ്പില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രിമാര്‍ക്ക് നല്‍കിയ കാബിനറ്റ് നോട്ടില്‍ പറയുന്നുണ്ട്. ധനകാര്യമന്ത്രി ഫയല്‍കണ്ടതാണ്. അദ്ദേഹവും പ്രഭാവര്‍മ്മയുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രിമാര്‍ക്ക് നല്‍കിയ കുറിപ്പില്‍ വിശദമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഫയലിന്റെ അടിസ്ഥാനത്തില്‍ ഈമാസം നാലാംതീയതി പ്രഭാവര്‍മ്മയുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കുകയായിരുന്നു.